അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയാകാന്‍ റാണാ ദഗ്ഗുബതി

Published : Nov 13, 2017, 11:07 PM ISTUpdated : Oct 04, 2018, 07:24 PM IST
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയാകാന്‍ റാണാ ദഗ്ഗുബതി

Synopsis

ചെന്നൈ: വെള്ളിത്തിരയില്‍ ബെല്ലാള്‍ദേവനെ അനശ്വരനാക്കിയ സിനിമാപ്രമേികളുടെ ഇഷ്ട താരം റാണാ ദഗ്ഗുബതി ചരിത്ര പുരുഷന്‍റെ വേഷത്തിനായി ഒരുങ്ങുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വേഷത്തിലായിരിക്കും റാണ എത്തുക. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ റാണ തന്നെയാണ് വിവരം പങ്കുവച്ചത്. കെ. മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോബിന്‍ തിരുമലയുടേതാണ് തിരക്കഥ. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയാണെന്നും റാണ പോസ്റ്റില്‍ പറയുന്നുണ്ട്.

'1945' എന്ന ചരിത്ര സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് റാണ ഇപ്പോള്‍. '1945' നു ശേഷം ഗുണശേഖരന്‍റെ മറ്റൊരു സിനിമയിലും റാണ വേഷമിടും. തുടങ്ങിവച്ച ചിത്രങ്ങളൊക്കെ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത വര്‍ഷം പകുതിയോടെയായിരിക്കും പുതിയ ചരിത്ര സിനിമയുടെ ചിത്രീകരണം തുടങ്ങുക.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സര്‍ഹാന്‍', കുടുംബത്തിലെ നവാതിഥി; സന്തോഷം പങ്കുവച്ച് നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍
'അതൊരു ഒഴുക്കിൽ അങ്ങ് പറഞ്ഞ് പോയതാണ്..'; അല്ലു അർജുനെതിരായ ആരോപണങ്ങളിൽ മാപ്പ് പറഞ്ഞ് കാവേരി ബറുവ