
മുംബൈ: വിദ്യാ ബാലന്‍റെ ഏറ്റവും പുതിയ ചിത്രമാണ് തുമ്ഹാരി സുലു. ചിത്രത്തില്‍ വീട്ടമ്മയായ ഒരു റേഡിയോ ജോക്കിയുടെ വേഷത്തിലാണ് വിദ്യ. ഇതിനായി വിദ്യ വണ്ണം വച്ചിരുന്നു. എന്നാല്‍ ശരീര വണ്ണത്തിന്‍റെ കാര്യത്തില്‍ വേവലാതിപ്പെടുന്ന വ്യക്തിയല്ല വിദ്യാ ബാലന്‍. തുമ്ഹാരി സുലുവിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയില്‍ തന്‍റെ ശരീരവണ്ണത്തെ കുറിച്ച് സംസാരിച്ച റിപ്പോര്‍ട്ടര്‍ക്ക് ചുട്ട മറുപടി തന്നെ വിദ്യ കൊടുത്തു.
വിദ്യയുടെ ശരീരഭാരം എത്രയാണെന്ന് ചോദിച്ച റിപ്പോട്ടര്‍ തുടര്‍ന്ന് ഗ്ലാമറസായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വിദ്യ ഭാരം കുറയ്ക്കണമെന്നും ഉപദേശിച്ചു. എന്നാല്‍ ആദ്യം നിങ്ങള്‍ സ്ത്രീകളോട് വച്ച് പുലര്‍ത്തുന്ന ഈ സമീപനം ഉപേക്ഷിക്കണം എന്നായിരുന്നു വിദ്യയുടെ മറുപടി. അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളില്‍ സംതൃപ്തയാണെന്നും വിദ്യ അറിയിച്ചു. തുടര്‍ന്ന് ശരീരവണ്ണത്തെ കുറിച്ച് ചോദിച്ച റിപ്പോട്ടറോട് സ്ത്രീ കേന്ദ്രീകൃത കഥാപത്രങ്ങളും ശരീരഭാരവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിദ്യ തിരിച്ച് ചോദിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ