സുരേഷിന് പേളിയോട് പ്രണയമുണ്ടെന്നുള്ളത് വെറും ഗോസിപ്പല്ല-രഞ്ജിനി

Published : Oct 01, 2018, 07:35 PM IST
സുരേഷിന് പേളിയോട് പ്രണയമുണ്ടെന്നുള്ളത് വെറും ഗോസിപ്പല്ല-രഞ്ജിനി

Synopsis

സുരേഷിന് പേളിയോട് പ്രണയമുണ്ടെന്ന കാര്യം ഗോസിപ്പ് അല്ലെന്ന് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് വീട്ടിൽ അങ്ങനെ ഒരു പ്രശ്‍നം ശരിക്കും നടന്നിരുന്നുവെന്നും രഞ്ജിനി പറയുന്നു.

സുരേഷിന് പേളിയോട് പ്രണയമുണ്ടെന്ന് പറഞ്ഞുണ്ടാക്കിയ ആൾ താനല്ലെന്ന് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് വീട്ടിൽ വലിയ ചർച്ചകൾ ഉണ്ടാക്കിയ സുരേഷ്-പേളി ബന്ധം തന്റെ ഗോസിപ്പ് ആയിരുന്നില്ലെന്ന് രഞ്ജിനി പറഞ്ഞു. അതൊരു ഗോസിപ്പ് ആയിരുന്നില്ലെന്നും ആ വീട്ടിൽ അത്തരത്തിലൊരു പ്രശ്‍നം ശരിക്കും നടന്നിരുന്നുവെന്നുമാണ് രഞ്ജിനി പറയുന്നത്. 

"എന്റെ പേരിലുള്ള പ്രധാന ആരോപണങ്ങളിലൊന്നാണ് സുരേഷ്-പേളി അഫയർ പറഞ്ഞുണ്ടാക്കി എന്നത്. ഞാനല്ല അത് പറഞ്ഞുണ്ടാക്കിയ ആൾ. അതിന്റെ ദൃശ്യങ്ങൾ ടെലികാസ്റ് ചെയ്തില്ല എന്നതാണ് സത്യം. പേളിയാണ്  എന്നോട് വന്ന് പറയുന്നത്, സുരേഷേട്ടൻ ഇങ്ങനെ വന്ന് പറഞ്ഞുവെന്നും പേളി അതിൽ അസ്വസ്ഥയായി എന്നും. എന്ത് ചെയ്യണമെന്ന് പേളി എന്നോട് ചോദിച്ചു. ഇംഗ്ലീഷിൽ ആയിരുന്നു ആ സംഭാഷണം." രഞ്ജിനി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

സുരേഷ് പേളിയോട് അതിരുകവിഞ്ഞ അടുപ്പം കാണിക്കുന്നുണ്ട് എന്നും അതിൽ പേളിയ്ക്ക് ബുദ്ധിമുട്ടുണ്ടെന്നും രഞ്ജിനി പറഞ്ഞു എന്ന തരത്തിലാണ് ചർച്ചകൾ ഉണ്ടായത്. ഇനി ഇക്കാര്യം സംസാരവിഷയമാക്കരുത് എന്ന് അവതാരകനായ മോഹൻലാലും വീട്ടിലുള്ളവർക്ക് നിർദ്ദേശം നൽകി. 

"ഈ വിഷയത്തിന്റെ പേരിൽ വീട്ടിൽ നിന്ന് പോകണമെന്ന് പേളി ആവശ്യപ്പെട്ടിരുന്നു. എന്നോടല്ല ബിഗ് ബോസിനോട് പറയാൻ ഞാൻ പറഞ്ഞിട്ടാണ് പേളി കൺഫെഷൻ റൂമിൽ എന്നെയും കൊണ്ട് വന്ന് വിഷയം സംസാരിച്ചത്. പേളി വിഷയം പൂർണമായി അവതരിപ്പിച്ചിരുന്നു. പക്ഷേ ടെലികാസ്റ് ചെയ്തപ്പോൾ അത് മുഴുവൻ കാണിച്ചില്ല. അങ്ങനെ നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. ഒരു ടെലിവിഷൻ ഷോയിൽ എല്ലാം ടെലികാസ്റ്റ് ചെയ്യില്ലെന്ന് എനിക്ക് അറിയാം. പക്ഷേ ചിലപ്പോൾ അങ്ങനെ ചെയ്യുന്നത് മറ്റൊരാൾക്ക് അപകടകരമാകും. ആ വീട്ടിൽ ശരിക്കും അങ്ങനെ ഒരു പ്രശ്‍നം ഉണ്ടായിരുന്നു. സുരേഷേട്ടന്റെ വികാരങ്ങൾക്ക് മാറ്റം വന്നത് എന്റെ കണ്മുന്നിൽ കണ്ടതാണ്. ഞാൻ 36 വയസ്സുള്ളൊരു സ്ത്രീയാണ്. മനുഷ്യരുടെ പെരുമാറ്റം കണ്ടാൽ എന്താണവരുടെ വികാരം എന്ന് തിരിച്ചറിയാനുള്ള ബുദ്ധി എനിക്കുണ്ട്. സുരേഷേട്ടൻ തന്നെ അത് സമ്മതിക്കുന്നുണ്ട്. ഹോട്സ്റ്റാറിലുള്ള ചില എപ്പിസോഡുകളിൽ അത് വ്യക്തമാണ്" രഞ്ജിനി ഹരിദാസ് കൂട്ടിച്ചേർത്തു.   

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ