റോ- നരഭോജിയാകുന്ന കൗമരക്കാരിയുടെ കഥ

Published : Jan 13, 2017, 07:12 AM ISTUpdated : Oct 04, 2018, 07:57 PM IST
റോ- നരഭോജിയാകുന്ന കൗമരക്കാരിയുടെ കഥ

Synopsis

റോ സിനിമയുടെ റെഡ് ബാൻഡ് ട്രെയിലർ പുറത്തിറങ്ങി. ഈ ചിത്രം ടൊറന്‍റോ ചലച്ചിത്രമേളയില്‍  പ്രദർശിപ്പിച്ചപ്പോള്‍ കാണികൾ ബോധംകെട്ട് വീണത് അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ടൊറന്‍റോ ചലച്ചിത്രമേളയില്‍ മിഡ് നൈറ്റ് മാഡ്‌നെസ് വിഭാഗത്തിലായിരുന്നു 2016 ല്‍  ചിത്രത്തിന്‍റെ പ്രദർശനം ഉണ്ടായിരുന്നത്.

ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ചിത്രം നരഭോജിയായിത്തീരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. പ്രായപൂർത്തിയായവർ മാത്രം കാണുക എന്ന മുന്നറിയിപ്പോടെയാണ് ഈ ട്രെയിലര്‍ എത്തിയിരിക്കുന്നത്. വെജിറ്റേറിയനായ ഈ പതിനാറുകാരി ഒരിക്കൽ മുയലിന്റെ കരൾ കഴിച്ചതിൽ പിന്നെ ക്രമേണ മാംസദാഹിയായി, മനുഷ്യമാംസ മോഹിയാകുന്നതാണ് ഇതിവൃത്തം. ർ

കാൻ ഫെസ്റ്റിവലിൽ ഫിപ്രസി പുരസ്‌കാരം നേടിയ ചിത്രമാണ് റോ. ഗരാൻസ് മാരിലിയർ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.  

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്‍റെ റാപ്പിന് പ്രശ്നമുണ്ട്, ലിറിക്സ് സിസ്റ്റത്തിന് എതിരാ..'; ത്രസിപ്പിച്ച് ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ', ട്രെയിലർ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി