ഗണിത ശാസ്‍ത്രജ്ഞനായി ഹൃത്വിക് റോഷന്‍, റിലിസ് തിയ്യതി പ്രഖ്യാപിച്ചു

By Web DeskFirst Published Nov 2, 2017, 3:03 PM IST
Highlights

ഹൃത്വിക് റോഷന്‍ ഗണിത ശാസ്‍ത്രജ്ഞന്‍ ആയി അഭിനയിക്കുന്ന സൂപ്പര്‍ 30ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. രാജ്യത്തെ പ്രമുഖ ഗണിത ശാസ്‍ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുക നവംബര്‍ 23നാണ്.

ആനന്ദ് കുമാറായിട്ടാണ് ഹൃത്വിക് റോഷന്‍ അഭിനയിക്കുന്നത്. ഹൃത്വിക് തന്റെ ജീവിത കഥ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുമെന്ന് ആനന്ദ് കുമാര്‍ പറയുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനായി ഹൃത്വിക് റോഷന്‍ കുറച്ച് നാള്‍ മുമ്പ് ആനന്ദ് കുമാറിനെ കണ്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുകയും ചെയ്‍തിരുന്നു.

 

click me!