
കൊച്ചി: നിവിന്‍ പോളി നായകനായ തമിഴ് സിനിമ റിച്ചിയെ ഇകഴ്ത്തിക്കാട്ടി എന്നാരോപിച്ച് രൂപേഷ് പീതാംബരനെതിരെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കി. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ എട്ടാം തിയ്യതിയാണ് തിയേറ്ററിലെത്തിയത്. അതേദിവസം നടനും നിര്‍മ്മാതാവുമായ രൂപേഷ് പീതാംബരന്‍ ഫേസ്ബുക്കിലൂടെ നടത്തിയ നിരൂപണം വിവാദമായിരുന്നു. രൂപേഷ് പീതാംബരന്‍റെ നടപടി തങ്ങളെ തകര്‍ക്കാനാണ് എന്നാണ് നിര്‍മ്മാതാവിന്‍റെ ആരോപണം.
റിച്ചിയുടെ പിന്നിലെ അണിയറപ്രവര്‍ത്തകരുടെ ആധ്വാനം നിര്‍വ്വചിക്കാനാവില്ല. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിരവധി നിര്‍മ്മാതാക്കള്‍ക്ക് ചലച്ചിത്രരംഗത്ത് നിന്ന് പിന്‍മാറേണ്ടിവരും. സിനിമാ മേഖലയിലുള്ള ആളുകള്‍ ഇത്തരം ആരോപണങ്ങള്‍ നടത്തിയാല്‍ നിര്‍മ്മാതാവിനെ വളരെ ദോഷമായി ബാധിക്കും. അതിനാല്‍ രൂപേഷ് പൂതാംബരനെതിരെ നടപടിയെടുക്കണമെന്നാണ് നിര്‍മ്മാതാവിന്‍റെ ആവശ്യം. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ രൂപേഷ് പീതാംബരന്‍ നേരത്തെ മാപ്പ് പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ