കരീന ഗര്‍ഭിണിയാണെന്ന് ആദ്യഭാര്യയോട് വിളിച്ച് പറഞ്ഞ സെയ്ഫിന് കിട്ടിയത്..!

By Web DeskFirst Published Jul 7, 2016, 7:21 AM IST
Highlights

കരീന കപൂര്‍ ഗര്‍ഭിണിയാണെന്നത് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് ആദ്യഭാര്യയോട് സെയ്ഫ് ഈ കാര്യം വിളിച്ച് പറയണമായിരുന്നോ എന്നാണ് ഇപ്പോള്‍ ബി ടൗണിലെ സംസാരം. കരീന കപൂര്‍ ഗര്‍ഭിണിയായതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃത സിംഗ് പ്രതികരിച്ചത് ഇങ്ങനെയാണ്.

ഇത്തരം അനാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി എന്നെ വിളിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു. നിങ്ങളാരാണ്, ഇത്തരം കാര്യങ്ങള്‍ പറഞ്ഞു വിളിക്കരുത്. 1991 വിവാഹിതരായ സെയ്ഫ് അലി ഖാനും അമൃത സിംഗും 13 വര്‍ഷം ഒരുമിച്ചു ജീവിച്ചിരുന്നു. 2004ല്‍ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷം 2012ലാണ് സെയ്ഫ് കരീനയെ വിവാഹം കഴിക്കുന്നത്. 

അമൃതയുമായുള്ള ബന്ധത്തില്‍ സെയ്ഫ് അലി ഖാന് രണ്ട് കുട്ടികളുണ്ട്. ഡൈവോഴ്‌സിന് ശേഷവും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും, കുട്ടികളുടെ ഭാവിയെ കുറിച്ച് സംസാരിക്കാറുണ്ടെന്നും സെയ്ഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കരീന കപൂര്‍ ഗര്‍ഭിണിയാണെന്നും പ്രസവം ഡിസംബറില്‍ ഉണ്ടാകുമെന്നും കഴിഞ്ഞദിവസമാണ് സെയ്ഫ് അലി ഖാന്‍ അറിയിച്ചത്.

click me!