നായികയാകാന്‍ വിസമ്മതിച്ചതിന് സല്‍മാന്‍ഖാന്‍ അപമാനിച്ചെന്ന് കങ്കണ

Published : Oct 11, 2017, 03:23 AM ISTUpdated : Oct 04, 2018, 11:39 PM IST
നായികയാകാന്‍ വിസമ്മതിച്ചതിന് സല്‍മാന്‍ഖാന്‍ അപമാനിച്ചെന്ന് കങ്കണ

Synopsis

അടുത്തിടയായി  വാര്‍ത്തകോളങ്ങളില്‍ നിന്നും വിട്ടുമാറാത്ത നടിയായി മാറിയിരിക്കുകയാണ് കങ്കണ റണാവത്. സല്‍മാന്‍ ഖാനെതിരെയുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത് നായികയായി അഭിനയിക്കാൻ വിസമ്മതിച്ചതിന്​ സൽമാൻഖാൻ തന്നെ അപമാനിച്ചെന്ന്​ കങ്കണ റണാവത് പറയുന്നത്​. കങ്കണ ഹൃത്വിക് ​ റോഷന് അയച്ച മെയിലാണ് ഇക്കാര്യമുളളത്. പുറത്തായ മെയിലില്‍ സൽമാന്‍ ഖാനെതിരെ കടുത്ത ആരോപണങ്ങളാണ് ഉള്ളത്​. ​

ഹൃത്വിക് ​ ​ റോഷനുമായുള്ള ബന്ധം വഷളാവുകയും ഇരുവരും പരസ്യമായി രംഗത്തുവരികയും ചെയ്​തതിന്​ പിന്നാലെയാണ്​ മെയിലിലെ വിവരങ്ങൾ പുറത്തുവരുന്നത്​. തന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന്  സല്‍മാന്‍  ഖാന്‍ മോശമായി പെരുമാറുകയും പരിഹസിക്കുകയും ചെയ്തു. കൂടാതെ കരീന കണ്ട് പഠിക്കു എന്ന് ഉപദ്ദേശം നല്‍കുകയും ചെയ്തു എന്നും കങ്കണ  മെയിലില്‍ സൂചിപ്പിച്ചു.  


ഹൃത്വിക് ​ റോഷനും കങ്കണ റണാവത്തും തമ്മിലുള്ള പിണക്കങ്ങളും അതുണ്ടാക്കിയ തുടർചലനങ്ങളുമാണ്​ കഴിഞ്ഞ കുറെ നാളുകളായി ബോളിവുഡിലെ ചൂടേറിയ ചർച്ചാ വിഷയം. ആരോപണങ്ങൾ വര​ട്ടെ, നേരിടാൻ തയാറാണ് എന്നണ്  ഹൃത്വിക് വാര്‍ത്തകളോട് പ്രതികരിച്ച്. 4000 മെയിലുകളോളം കങ്കണ അയച്ചിട്ടുണ്ട്. അതിൽ ഒരു അമ്പതെണ്ണം താന്‍ വായിച്ചിട്ടുണ്ടാകും എന്നും ഹൃത്വിക് റിപ്പബ്ലിക്ക്​ ടി.വിക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം