സല്‍മാന്‍ ഖാന്‍ പരീക്ഷകള്‍ ജയിച്ചത് ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടെന്ന് പിതാവ്

By Web TeamFirst Published Jan 9, 2019, 10:40 AM IST
Highlights

'അക്കാലത്ത് ഗണേഷ് എന്നൊരാള്‍ പലപ്പോഴും വീട്ടില്‍ വരുമായിരുന്നു. എന്റെ മക്കള്‍ എനിക്ക് തരുന്നതിലും കൂടുതല്‍ ബഹുമാനം അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.'

തിരശ്ശീലയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളേക്കാള്‍ നാടകീയത നിറഞ്ഞതാണ് ബോളിവുഡിലെ പല സൂപ്പര്‍ നായകന്മാരുടെയും യഥാര്‍ഥ ജീവിതം. അത്തരത്തില്‍ ഒന്നാണ് സല്‍മാന്‍ ഖാന്റെ ഓഫ് സ്‌ക്രീന്‍ പരിവേഷം. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസും ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസുമൊക്കെ സല്‍മാനെ പലപ്പോഴായി വാര്‍ത്താ തലക്കെട്ടുകളില്‍ എത്തിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയായിരുന്ന കാലത്തെ സല്‍മാന്‍ ഖാനെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍. സല്‍മാന്‍ പരീക്ഷകള്‍ പാസ്സായിരുന്നത് നേരായ മാര്‍ഗ്ഗത്തിലൂടെയല്ലെന്നാണ് സലിം ഖാന്റെ വെളിപ്പെടുത്തല്‍.

സോണി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കപില്‍ ശര്‍മ്മ ഷോയിലാണ് സലിം മകന്റെ വിദ്യാര്‍ഥി കാലഘട്ടത്തെക്കുറിച്ച് പറയുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് സല്‍മാന്‍ പല പരീക്ഷകളും ജയിച്ചതെന്ന് പറയുന്നു സലിം ഖാന്‍.

അക്കാലത്ത് ഗണേഷ് എന്നൊരാള്‍ പലപ്പോഴും വീട്ടില്‍ വരുമായിരുന്നു. എന്റെ മക്കള്‍ എനിക്ക് തരുന്നതിലും കൂടുതല്‍ ബഹുമാനം അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിന്റെ കാരണം ഞാന്‍ അന്വേഷിച്ചു. പിന്നീട് മനസിലായി, എന്റെ മക്കള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്തിരുന്നത് ഈ ഗണേഷ് ആണെന്ന്...

,കപില്‍ ശര്‍മ്മ ഷോയില്‍ സലിം ഖാന്‍ വെളിപ്പടുത്തി. മക്കളായ സല്‍മാന്‍ ഖാന്റെയും അര്‍ബാസ് ഖാന്റെയും സൊഹൈല്‍ ഖാന്റെയും ഒപ്പമായിരുന്നു സലിം ഖാന്‍ ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയത്. അച്ഛന്റെ വെളിപ്പെടുത്തലിന് പിന്നാലെ അത് ശരിയാണെന്ന് സല്‍മാന്‍ ഖാനും പ്രതികരിച്ചു.

Jab Kapil ke ghar aayi Khan family, dekhiye kiss kiss ki pol khul gayi! , 29 Dec se, har Sat-Sun raat 9:30 baje. pic.twitter.com/Aux3E7bXXg

— Sony TV (@SonyTV)

അതേസമയം അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന 'ഭാരത്' ആണ് സല്‍മാന്റെ അടുത്ത ചിത്രം. 'ആന്‍ ഓഡ് ടു മൈ ഫാദര്‍' എന്ന കൊറിയന്‍ സിനിമയുടെ റീമേക്കാണ് ചിത്രം. ഇന്ത്യയുടെ ചരിത്രം സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ നരേറ്റീവ് എന്നറിയുന്നു. കത്രീന കൈഫ്, ദിഷ പടാനി, തബു എന്നിവരൊക്കെ ചിത്രത്തിലുണ്ട്. ഈ വര്‍ഷം ഈദിന് തീയേറ്ററുകളിലെത്തും.

click me!