ആറ് വർഷത്തിനുശേഷം തിരിച്ചെത്തി ; ഇത്ര നാള്‍ എവിടെയായിരുന്നുവെന്നതിന് ഉത്തരം പറഞ്ഞ് സംവൃത

Published : Dec 03, 2018, 09:33 AM ISTUpdated : Dec 03, 2018, 10:51 AM IST
ആറ് വർഷത്തിനുശേഷം തിരിച്ചെത്തി ; ഇത്ര നാള്‍ എവിടെയായിരുന്നുവെന്നതിന് ഉത്തരം പറഞ്ഞ് സംവൃത

Synopsis

ആറ് വർഷത്തിന് ശേഷം സംവിധായകൻ ജി പ്രജിതിന്‍റെ പേരിട്ടിട്ടില്ലാത്ത സിനിമയിലൂടെ സംവൃത സുനിൽ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്.

 

ആറ് വർഷത്തിന് ശേഷം സംവിധായകൻ ജി പ്രജിതിന്‍റെ പേരിട്ടിട്ടില്ലാത്ത സിനിമയിലൂടെ സംവൃത സുനിൽ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. സന്ദീപ് സേനൻ നിർമിക്കുന്ന സിനിമയ്ക്ക് സജീവ് പാഴൂരാണ് കഥയും തിരക്കഥയും ഒരുക്കിയത്.

കോഴിക്കോട് വടകരയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവൃത ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. ബിജു മോനോന്‍റെ ഭാര്യയായാണ് സംവൃത ചിത്രത്തില്‍ അഭിനയിക്കുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവൃത സിനിമയില്‍ തിരിച്ചെത്തിയിരിക്കുന്നത്. വിവാഹശേഷം യുഎസിലേക്ക് പോയതായിരുന്നു താന്‍. ഭര്‍ത്താവിനും മകനോടുമൊപ്പം കുടുംബജീവിതം നയിക്കുകയായിരുന്നു എന്നും  താരം വ്യക്തമാക്കി. 

'അയാളും ഞാനും തമ്മില്‍' എന്ന സിനിമയിലായിരുന്നു സംവൃത അവസാനം അഭിനയിച്ചത്. 

വീഡിയോ

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
24 ദിവസം, ശക്തരായ എതിരാളികൾ ! വിട്ടുകൊടുക്കാതെ കുതിപ്പ് തുടന്ന് കളങ്കാവൽ, ഒഫീഷ്യൽ കണക്ക്