രാവിലെ മുതല്‍ കണ്ണ് നിറഞ്ഞ് ഒഴുകുകയാണ്; സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്

By Web DeskFirst Published Feb 22, 2018, 9:58 AM IST
Highlights

 വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും ശബ്ദം കൊണ്ടും ശ്രദ്ധേയമായ ഗായികയാണ് സയനോര ഫിലിപ്പ്. മലയാള പിന്നണി ഗാനരംഗത്ത് പതിനാല് വര്‍ഷം പിന്നിടുന്ന വേളയില്‍ ഈ ഗായിക സംഗീത സംവിധായികയാവുന്നു.

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്ന  കുട്ടന്‍പിള്ളയുള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സയനോര  സംഗീത സംവിധായികയാവുന്നത്. ജീന്‍ മാര്‍ക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്ന സമയത്താണ് സയനോര വികാരഭരിതയായത്.

 സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ആദ്യമായ് ഒരു സംഗീത സംവിധായിക ആവുന്ന ദിവസം ആണ് ഇന്ന്. Kuttanpillayude Sivarathri യുടെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കുകയാണ്. രാവിലെ മുതൽ കണ്ണ് നിറയുകയാണ്. എന്റെ ചിന്തകളെ ഒരു പോസ്റ്റ് ആയി എഴുതാൻ ബുദ്ധിമുട്ടുകയാണ് ഞാൻ.കഴിഞ്ഞ വർഷം ഇതേ ഫെബ്രുവരിയിൽ ചില കാരണങ്ങളാൽ ഒരു വല്ലാത്ത അവസ്ഥയിലൂടെ ജീവിതം തള്ളി നീക്കിക്കൊണ്ട് ഇരിക്കുമ്പോഴായിരുന്നു ദൈവം ജോണിന്റെ രൂപത്തിൽ ഇങ്ങനെ ഒരു അവസരം എനിക്ക് കൊണ്ട് തന്നത്. എന്നെയും എന്റെ കഴിവിനെയും എന്നെക്കാൾ കൂടുതൽ വിശ്വസിച്ചു ഈ ഒരു വലിയ ദൗത്യം എന്നെ ഏൽപ്പിച്ച ഈ സിനിമയുടെ സംവിധായകൻ Jean Markose ന് ഒരു പാട് ഒരു പാട് നന്മകൾ നേരുന്നു. 
വീട്ടിൽ നിന്നും കൊറേ ദിവസങ്ങൾ വിട്ടു നിക്കേണ്ടി വന്നിട്ടും എന്റെ ഈ സ്വപ്നത്തിന് എല്ലാ വിധത്തിലും താങ്ങായി നിന്ന എന്റെ കുടുംബത്തിനും, എല്ലാ ഗുരുക്കന്മാർക്കും, സംഗീത മേഖലയിൽ ഉള്ള സുഹൃത്തുകൾക്കും കട്ടക്ക് കൂടെ നിന്ന എന്റെ സ്വന്തം ചങ്ങായിമാർക്കും, എന്നെയും, എന്റെ സംഗീതത്തെയും, എന്റെ നിലപാടുകളെയും സ്നേഹിക്കുന്ന നിങ്ങൾക്കും ഈ ദിവസത്തിന്റെ നന്മകൾ. ❤️❤️❤️

click me!