സീതകത്തി ട്രെയിലര്‍ ഇറങ്ങി; വ്യത്യസ്ത ലുക്കില്‍ വിജയ് സേതുപതി

By Web TeamFirst Published Nov 21, 2018, 1:49 PM IST
Highlights

അയ്യ എന്ന് വിളിക്കുന്ന വൃദ്ധനായ നാടക പ്രതിഭയുടെ വേഷമാണ് ചിത്രത്തില്‍ വിജയ് സേതുപതി ചെയ്യുന്നത്

വിജയ് സേതുപതി നായകനാകുന്ന സീതകത്തി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. അയ്യ എന്ന് വിളിക്കുന്ന വൃദ്ധനായ നാടക പ്രതിഭയുടെ വേഷമാണ് ചിത്രത്തില്‍ വിജയ് സേതുപതി ചെയ്യുന്നത്. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്ത് ആണ് ചിത്രത്തിന്‍റെ സംഗീതം. ട്രെടന്‍റ് മീഡിയ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. നേരത്തെ തന്നെ ചിത്രത്തിലെ വിജയ് സേതുപതിയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. 96 ന്‍റെ വന്‍ വിജയത്തിന് ശേഷം തീയറ്ററിലേക്ക് എത്തുന്ന വിജയ് സേതുപതി ചിത്രമാണ് സീകകത്തി.

click me!