'പൊന്നാവണി പൂവല്ലേ...'; 'ദ പ്രൊട്ടക്ടറി'ലെ കെ.എസ് ചിത്ര പാടിയ ഗാനം പുറത്ത്

Published : Jun 17, 2025, 12:23 PM IST
The Protector

Synopsis

ഷൈൻ ടോം ചാക്കോ ആണ് ചിത്രത്തിലെ നായകൻ.

ഷൈൻ ടോം ചാക്കോ നായകനാകുന്ന 'ദി പ്രൊട്ടക്ടർ' സിനിമയിൽ മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്ര പാടിയ മനോഹരമായ ഗാനം പുറത്തിറങ്ങി. 'പൊന്നാവണി പൂവല്ലേ...' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോബിൻസ് അമ്പാട്ടിന്‍റെ വരികൾക്ക് ജിനോഷ് ആന്‍റണി സംഗീതമൊരുക്കിയിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ജി. എം മനു സംവിധാനം ചെയ്‍ത അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

ഷൈൻ ടോം ചാക്കോ, തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു എന്നിങ്ങനെ നിരവധി താരങ്ങൾ നിറഞ്ഞ ചിത്രത്തിൽ പുതുമുഖതാരം ഡയാന ആണ് നായികയായ ആവണി ആയെത്തിയിരിക്കുന്നത്. ആവണിയുടെ ബാല്യ, കൗമാര, യൗവ്വന വളർച്ചകളിലൂടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രജീഷ് രാമൻ ആണ്. മനോഹരമായ ഈ ദൃശ്യങ്ങൾ കോർത്തിണക്കി താഹിർ ഹംസയുടെ എഡിറ്റിംഗിലാണ് ഗാനം ഇറങ്ങിയിരിക്കുന്നത്.

ഹൊറർ ഇൻവെസ്റ്റിഗേഷൻ ജോണറിലെത്തുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഷൈൻ ടോം ചാക്കോ എത്തിയിരിക്കുന്നത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈൻ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തിൽ ഞെട്ടിച്ചിരിക്കുകയാണ് താരം.

അജേഷ് ആന്‍റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്‍റണി, ബിജിഎം: സെജോ ജോൺ, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്, സ്റ്റിൽസ്: ജോഷി അറവക്കൽ, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈൻ: പ്ലാൻ 3, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആരാധക ആവേശം അതിരുകടന്നു, ചെന്നൈ വിമാനത്താവളത്തില്‍ നിലത്ത് വീണ് വിജയ്: വീഡിയോ
പ്രതിനായകന്‍റെ വിളയാട്ടം ഇനി ഒടിടിയില്‍; 'കളങ്കാവല്‍' സ്ട്രീമിംഗ് പ്രഖ്യാപിച്ചു