
സിനിമയ്‍ക്കുള്ളിലെ സിനിമ എന്നും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പ്രമേയമാണ്. സിനിമ പ്രമേയമായ നിരവധി ഹിറ്റ് ചിത്രങ്ങളും മലയാളത്തിലുണ്ട്. ഇപ്പോഴിതാ സിനിമാക്കാരനാകാൻ ശ്രമിക്കുന്ന ഒരു യുവാവിന്റെ കഥയുമായി പുതിയ സിനിമ വരുന്നു. ഷിബു എന്ന സിനിമയാണ് സിനിമയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നത്. അർജ്ജുനും ഗോകുലുമാണ് ഷിബു എന്ന സിനിമ ഒരുക്കുന്നത്. മോഹൻലാല്‍ ആരാധകരുക കഥ എന്ന ലേബലില്‍ മോഹൻലാല്‍ ദിലീപ് ആരാധകന്റെ കഥയുമായാണ് ഷിബു വരുന്നത്.
ഷിബുവാണ് കഥയിലെ നായകൻ. ഷിബുവിന്റെ മനസ് നിറയെ സിനിമയാണ്. പക്ഷേ അത് ബുദ്ധിജീവി സിനിമകളൊന്നുമല്ല. നാട്ടിൻപുറത്തിന്റെ കഥ പറയുന്ന സത്യൻ അന്തിക്കാട് സിനിമകളുടെയും ലാല്‍ ജോസ് സിനിമകളുടെയുമൊക്കെ ആരാധകനാണ് ഷിബു. സിഐഡി മൂസ പോലുള്ള ദിലീപ് സിനിമകളുടെയും ആരാധകനാണ്. ഷിബു സിനിമ പഠിക്കാൻ ഫിലിം ഇൻസ്റ്റ്യൂട്ടില്‍ ചേരുന്നു. അവിടെ പക്ഷേ മലയാളികളുടെ പ്രിയപ്പെട്ട സിനിമകളൊന്നുമല്ല ചര്‍ച്ചാവിഷയം. അവിടെ ബുദ്ധിജീവി സിനിമകളെ കുറിച്ചാണ് പറയുന്നു. ഷിബുവിന് തന്റെ മനസ്സിലെ സിനിമ ഇല്ലാതാകുന്നു. അതിനിടയില്‍ ഷിബുവിന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത ചില സംഭവങ്ങളും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഷിബു എന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്‍ണനാണ്. പ്രേമം, കവി ഉദ്ദേശിച്ചത് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യനാണ് നായിക. സലിംകുമാര്‍, ബിജു കുട്ടൻ, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹാപ്പി വെഡ്ഡിംഗ് എന്ന സര്‍പ്രൈസ് ഹിറ്റിന് തിരക്കഥ ഒരുക്കിയ പ്രണീഷ് വിജയനാണ് ഷിബുവിന്റെയും രചന. ഗായകൻ സച്ചിൻ വാര്യരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സജിത് പുരുഷൻ ആണ് ഛായാഗ്രാഹകൻ.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ