ഈണമിടുന്നത് സച്ചിന്‍ വാര്യര്‍, പാടുന്നത് കാര്‍ത്തിക്; 'ഷിബു'വിലെ ആദ്യഗാനം ഉടന്‍

Published : Nov 08, 2018, 07:40 PM IST
ഈണമിടുന്നത് സച്ചിന്‍ വാര്യര്‍, പാടുന്നത് കാര്‍ത്തിക്; 'ഷിബു'വിലെ ആദ്യഗാനം ഉടന്‍

Synopsis

ദിലീപ് ആരാധകനായ സിനിമാമോഹിയാണ് ഷിബുവിലെ നായകകഥാപാത്രം. അര്‍ജുന്‍, ഗോകുല്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം.

ദിലീപ് ആരാധകന്റെ കഥ പറയുന്ന ചിത്രം ഷിബുവിന് സംഗീതമൊരുക്കുന്നത് സച്ചിന്‍ വാര്യര്‍. ചിത്രത്തിലെ കാര്‍ത്തിക് ആലപിച്ച ആദ്യഗാനം ഉടന്‍ പുറത്തെത്തും.

ദിലീപ് ആരാധകനായ സിനിമാമോഹിയാണ് ഷിബുവിലെ നായകകഥാപാത്രം. അര്‍ജുന്‍, ഗോകുല്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം. നേരത്തേ ഗോവിന്ദ് പത്മസൂര്യയും മിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച '32-ാം അധ്യായം 23-ാം വാക്യം' എന്ന ചിത്രം ഒരുക്കിയിരുന്നു ഇവര്‍. 

തീയേറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെ സിനിമയെ പ്രണയിച്ച് തുടങ്ങുന്ന ചെറുപ്പക്കാരനാണ് ഷിബു. തൊണ്ണൂറുകളില്‍ പുറത്തുവന്ന സിനിമകള്‍ കണ്ടാണ് ഷിബു ഒരു കടുത്ത ദിലീപ് ആരാധകനായി മാറുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് ദിലീപിനെ നായകനാക്കി സിനിമ ഒരുക്കണമെന്നാണ് ഈ കഥാപാത്രത്തിന്റെ ആഗ്രഹം. നിര്‍മ്മാണം കാര്‍ഗൊ സിനിമാസ്.

PREV
click me!

Recommended Stories

വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി