ഷിയാസ് ആര്‍മിയോ,എന്‍റെ പേരില്‍ ഫ്ളക്സോ: ആരാധക പിന്തുണയില്‍ അമ്പരന്ന് ഷിയാസ്

Published : Oct 01, 2018, 04:31 AM IST
ഷിയാസ് ആര്‍മിയോ,എന്‍റെ പേരില്‍ ഫ്ളക്സോ: ആരാധക പിന്തുണയില്‍ അമ്പരന്ന് ഷിയാസ്

Synopsis

ബി​ഗ് ബോസ് വീട്ടിലേക്ക് വരുമ്പോൾ എന്നെ അറിയുന്ന കുറച്ച് ആള്‍ക്കാര്‍ മാത്രം എനിക്ക് വോട്ടു ചെയ്യാം എന്നാണ് ഞാന്‍ കരുതിയത് . പക്ഷേ ഇത്രയും പേര്‍ വോട്ട് ചെയ്തു എന്നൊക്കെ അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. എനിക്ക് വേണ്ടി ഇത്രയേറെ ആളുകൾ കഷ്ടപ്പെട്ടു എന്നൊക്കെ അറിയുമ്പോൾ എന്താ പറയാ എല്ലാവരോടും നന്ദിയുണ്ട് ഒരുപാട്. 

പതിനെട്ട് പേർ മാറ്റുരച്ച ബി​ഗ് ബോസ് ഷോയിൽ മൂന്നാം സ്ഥാനം നേടി പുറത്തു വന്ന മോഡൽ ഷിയാസ് കരീമിന് ഇപ്പോഴും തനിക്ക് കിട്ടിയ ജനപിന്തുണ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്തു വന്നതിന് പിന്നാലെ മുംബൈ ഫിലിം സിറ്റിയിൽ വച്ച് ഷിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചപ്പോൾ...

ഞാൻ മോഡലൊക്കെ ആണെങ്കിൽ ആർക്കും എന്നെ കണ്ടാൽ മനസ്സിലാവാറില്ല. നടന്നൊന്നും പോകുമ്പോൾ എന്നെ ആരും നോക്കാറില്ല. പക്ഷേ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ആള്‍ക്കാര്‍ ഇങ്ങോട്ടു വന്നു ഞാന്‍ ഫാനാണ് എന്നൊക്കെ പറഞ്ഞു കൂടെ നിര്‍ത്തി ഫോട്ടോയൊക്കെ എടുപ്പിച്ചു. ഗ്രാന്‍ഡ് ഫിനാലെ കാണാന്‍ വന്ന അമ്മച്ചിമാരും ചേച്ചിമാരുമൊക്കെ എന്നെ വട്ടമിട്ടു നിന്നാണ് ഫോട്ടോയെടുത്തത്. 

ബി​ഗ് ബോസ് വീട്ടിലേക്ക് വരുമ്പോൾ എന്നെ അറിയുന്ന കുറച്ച് ആള്‍ക്കാര്‍ മാത്രം എനിക്ക് വോട്ടു ചെയ്യാം എന്നാണ് ഞാന്‍ കരുതിയത് . പക്ഷേ ഇത്രയും പേര്‍ വോട്ട് ചെയ്തു എന്നൊക്കെ അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. എനിക്ക് വേണ്ടി ഇത്രയേറെ ആളുകൾ കഷ്ടപ്പെട്ടു എന്നൊക്കെ അറിയുമ്പോൾ എന്താ പറയാ എല്ലാവരോടും നന്ദിയുണ്ട് ഒരുപാട്. 

ബിഗ് ബോസ് വീട്ടിനകത്ത് എല്ലാവരും കൂടി എന്നെ ഭയങ്കര ടോര്‍ച്ചര്‍ ചെയ്തപ്പോഴും ഞാന്‍ പിടിച്ചു നിന്നത് എന്‍റെ ഉമ്മയുടെ വാക്കുകള്‍ ഓർത്താണ്... എന്റെ കുടുംബത്തെ ആലോചിച്ചാണ്. എന്നെ ഇത്രയും സ്നേഹിച്ച... പിന്തുണച്ച എല്ലാവര്‍ക്കും വളരെ വളരെ നന്ദി... നിങ്ങളോടുള്ള സ്നേഹവും നന്ദിയും എങ്ങനെ പറഞ്ഞാല്‍ തീരും എന്നറിയില്ല... എല്ലാവരേയും നേരിൽ കണ്ട് നന്ദി പറയണം എന്നാണ് ആ​ഗ്രഹിക്കുന്നത്. പെരുമ്പാവൂരിലാണ് എന്റെ വീട് എല്ലാവരും അങ്ങോട്ട് വരണം.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ