'യാ അലി...' യിലൂടെ പ്രശസ്തൻ, ഗായകൻ സുബീൻ ഗാര്‍ഗിന് കണ്ണീരോടെ വിട നൽകി ആരാധകര്‍, സ്കൂബ ഡൈവിംഗിനിടെ ഹൃദയസ്തംഭനം

Published : Sep 19, 2025, 07:32 PM IST
zubeen garg

Synopsis

ആസാമീസ്, ബംഗാളി, ഹിന്ദി പിന്നണി ഗാന രംഗത്ത് ശ്രദ്ധേയനായ സുബിൻ അലിയെ ലോക ശ്രദ്ധയിലേക്ക് ഉയർത്തിയത് ഗ്യാങ്‌സ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ യാ അലി എന്ന ഗാനമാണ്.

ദില്ലി: യാ അലി എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ പിന്നണി ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു. സിംഗപ്പൂരിൽ സ്‌ക്യൂബ ഡൈവിംഗ് നടത്തുമ്പോൾ ഹൃദയ സ്തംഭനം സംഭവിക്കുകയായിരുന്നു. ആസാമീസ്, ബംഗാളി, ഹിന്ദി പിന്നണി ഗാന രംഗത്ത് ശ്രദ്ധേയനായ സുബിൻ അലിയെ ലോക ശ്രദ്ധയിലേക്ക് ഉയർത്തിയത് ഗ്യാങ്‌സ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ യാ അലി എന്ന ഗാനമാണ്. കൃഷ് ത്രീയിലെ ദിൽ തു ഹി ബതാ അദ്ദേഹത്തിന്റെ മറ്റൊരു ഹിറ്റ് ഗാനമാണ്. അഭിനേതാവായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് സുബീൻ സിംഗപ്പൂരിൽ എത്തിയത്.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യ, ഒന്നും രണ്ടും സ്ഥാനത്ത് മലയാളികളുടെ പ്രിയ നടൻമാര്‍