'പ്രിയ ലാലിന്...'; പത്മഭൂഷണ്‍ നേട്ടത്തില്‍ മോഹന്‍ലാലിന് ആശംസയുമായി മമ്മൂട്ടി

Published : Jan 26, 2019, 12:09 PM IST
'പ്രിയ ലാലിന്...'; പത്മഭൂഷണ്‍ നേട്ടത്തില്‍ മോഹന്‍ലാലിന് ആശംസയുമായി മമ്മൂട്ടി

Synopsis

മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.  

പത്മഭൂഷണ്‍ നേട്ടത്തില്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി തന്റെ അഭിനന്ദനം അറിയിച്ചത്. മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പം 'പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങള്‍' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 2002-ല്‍ യേശുദാസിനും പത്മഭൂഷണ്‍ ലഭിച്ചു. ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്. 

അഞ്ച് മലയാളികള്‍ക്കാണ് ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മോഹന്‍ലാലിനെ കൂടാതെ ഐഎസ്ആര്‍ഒ മുന്‍ശാസത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ കെ ജി ജയന്‍, പുരാവസ്തുവിദഗ്ദ്ധന്‍ കെ കെ മുഹമ്മദ്, ശിവഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നിവര്‍ കേരളത്തിന്റെ പത്മതിളക്കങ്ങളായത്.

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ