ബിഗ് ബോസ് ഹൗസില് സംഘര്ഷം.
ജയിൽ നോമിനേഷനിടയിൽ ബിഗ് ബോസ് ഹൗസിനകത്ത് അടിയോടടി. രാഹുൽ ഈശ്വറും ഷിജിനും ഒരുഭാഗത്ത് അടി, കൊമ്പനും ഐശ്വര്യയും മറ്റൊരു ഭാഗത്ത് അടി. സംഭവം വളരെ സിംപിൾ ആണ്.
അതായത് ഈ ആഴ്ച ജയിൽ നോമിനേഷനിലേക്കുള്ള ആളുകളുടെ പേരുകൾ ഓരോ മത്സരാർത്ഥികളും വന്ന് പറയാൻ ബിഗ് ബോസ് പറഞ്ഞു. ഓരോരുത്തരും അവരവർക്ക് ശരിയെന്ന് തോന്നിയ പേരുകൾ പറഞ്ഞു. കൊമ്പന്റെ ഊഴമെത്തിയപ്പോൾ ഐശ്വര്യയുടെ പേരാണ് ജയിൽ നോമിനേഷനിൽ കൊമ്പൻ പറഞ്ഞത് . അതിനുള്ള കാരണമായി കൊമ്പന്റെ മുഖത്ത് ഐശ്വര്യ തുപ്പിയതും പറഞ്ഞു. അതോടെ ഐശ്വര്യ ദേഷ്യപ്പെട്ടു. അങ്ങനെയെങ്കിൽ കൊമ്പന്റെ ഭാഗത്താണ് തെറ്റെന്നും തന്നെ ട്രിഗ്ഗർ ചെയ്തതുകൊണ്ടാണ് താൻ തുപ്പിയതെന്നും ആ ട്രിഗർ ചെയ്ത കാരണം കൊണ്ട് താൻ കൊമ്പനെ ജയിൽ നോമിനേഷയനിലേയ്ക്ക് വിടുന്നു എന്നും പറഞ്ഞു. അവിടെ തുടങ്ങി രണ്ടും കൂടി അടി. കൊമ്പന്റെ ഭാഗത്തല്ല യഥാർത്ഥത്തിൽ തെറ്റെന്ന് കൊമ്പൻ, താൻ തുപ്പിയിട്ടുണ്ടെങ്കിൽ അത് കൊമ്പന്റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് ഐശ്വര്യ , രണ്ടുംപേരുടെയും ഭാഗത്ത് നിൽക്കാനാവാതെ സഹമത്സരാർത്ഥികൾ.
മറ്റൊരു ഭാഗത്ത് രാഹുലും ഷിജിനും നേർക്കുനേർ . കാരണം മറ്റൊന്നുമല്ല ഏറ്റവും കൂടുതൽ വോട്ടുകളായി ജയിൽ നോമിനേഷനിൽ എത്തിയത് രാഹുലും നോബിയുമായിരുന്നു. എന്നാൽ ഒരാളെ മാത്രം തെരഞ്ഞെടുക്കാൻ ബിഗ് ബോസ് അനൗൺസ് ചെയ്തു .ആ ദൗത്യം ഏൽപ്പിച്ചത് വൈൽഡ് കാർഡുകളായി എത്തിയ നിലീന, വേദാംഗി , വിപിൻ എന്നിവരെയാണ്. മൂവരും ചേർന്ന് ആലോചിച്ച് ഒരു തീരുമാനമെടുക്കാനായിരുന്നു ബിഗ് ബോസിന്റെ നിർദ്ദേശം. അതിനിടയ്ക്ക് രാഹുൽ ഒരു ഡയലോഗുമായി എത്തി. നോബിയെ ജയിലിലേയ്ക്ക് അയക്കേണ്ട, ഞാൻ പൊയ്ക്കോളാം . അത് കേട്ടതും ഷിജിനങ്ങോട്ട് ദേഷ്യം വന്നു. നിങ്ങൾ നിങ്ങളുടെ കാര്യം പറഞ്ഞാൽ മതിയെന്നും, അവരെ സ്വാധീനിക്കേണ്ടതില്ല, അവർക്ക് തീരുമാനമെടുക്കാനറിയാം, നോബിയെ സംരക്ഷിക്കാൻ നിങ്ങൾ ആരാണ് , നിങ്ങളുടെ ഔദാര്യത്തിൽ വേണോ നോബിയ്ക്ക് ഇവിടെ നിലനിൽക്കാൻ എന്നും പറഞ്ഞ് ഷിജിൻ വൻ ബഹളമുണ്ടാക്കി.
രാഹുൽ വെറുതെ വിടുമോ ? ഷിജിനെതിരെ രാഹുലും പൊട്ടിത്തെറിച്ചു. തന്റെ ട്രാക്ക് ഒത്തില്ലെന്നും നന്മ മരം കളി ഇനി നടക്കില്ലെന്നും മനസ്സിലാക്കിയ രാഹുൽ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ ഷിജിന്റെ മുൻപിൽ അത് വർക്കായില്ല. രാഹുലിന്റെ നന്മമരം കളി ഷിജിൻ എല്ലാവരുടെ മുന്നിലും വെച്ച് പൊളിച്ചടുക്കുന്ന കാഴ്ചയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. ഇളിഭ്യനായി രാഹുൽ ഒടുവിൽ ഒരു മൂലയ്ക്ക് മിണ്ടാതെ ഇരിക്കുന്നതും കണ്ടു. താഷിയും നോബിയും ഉൾപ്പടെ രാഹുലിന്റെ ആ സംസാരം ശരിയായില്ല എന്ന് രാഹുലിനോട് തന്നെ നേരിട്ട് പിന്നീട് വന്ന് പറയുകയുമുണ്ടായി. എന്തായാലും ചർച്ചകൾക്കൊടുവിൽ നോബിയെ ആണ് ജയിലിലേയ്ക്ക് വിടാൻ തീരുമാനമായത്. രാഹുലിനെതിരെ ശക്തമായി പ്രതികരിക്കാൻ ഷിജിൻ മാത്രമേയുള്ളു എന്ന സംസാരം പ്രേക്ഷകർക്കിടയിലുണ്ട്. മറ്റുള്ളവർക്കെല്ലാം രാഹുലിനെ പേടിയാണ്, അയാൾക്കെതിരെ സംസാരിച്ച് നിൽക്കാൻ കഴിയില്ലെന്ന ധാരണയുണ്ട് , എന്നാൽ ഷിജിൻ മുഖത്തടിച്ച പോലെ കാര്യങ്ങൾ പറയുമെന്നും ഇതുപോലെ ഗെയിമുമായി മുന്നോട്ട് പോകണമെന്നും ബിഗ് ബോസ് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
