സുന്ദര്‍ സിക്കെതിരായ നടിയുടെ ലൈംഗിക ആരോപണം; ഖുശ്ബുവിന്‍റെ ഞെട്ടിക്കുന്ന പ്രതികരണം

Web Desk |  
Published : Jul 18, 2018, 01:48 PM ISTUpdated : Oct 02, 2018, 04:21 AM IST
സുന്ദര്‍ സിക്കെതിരായ നടിയുടെ ലൈംഗിക ആരോപണം; ഖുശ്ബുവിന്‍റെ ഞെട്ടിക്കുന്ന പ്രതികരണം

Synopsis

സുന്ദര്‍ സിക്കെതിരായ ശ്രീറെഡ്ഡിയുടെ ലൈംഗിക ആരോപണം; ഖുശ്ബുവിന്‍റെ ഞെട്ടിക്കുന്ന പ്രതികരണം

തെലുങ്ക് സിനിമാ ലോകത്ത് ആരംഭിച്ച് തെന്നിന്ത്യയാകെ ഇളക്കിമറിച്ച വെളിപ്പെടുത്തലുകളാണ് നടി ശ്രീ റെഡ്ഡി നടത്തിക്കൊണ്ടിരിക്കുന്നത്. സിനിമയില്‍ അവസരത്തിനായി നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി തെലുങ്ക് നടിയായ ശ്രീ റെഡ്ഡി വെളിപ്പെടുത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

നടനും സംവിധായകനുമായ നാനി, നടന്‍ ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എആര്‍ മുരഗദാസ് ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, നടന്‍ റാണ ദഗ്ഗുബാട്ടിയയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരെയാണ് നേരത്തെ ശ്രീറെഡ്ഡി ആരോപണമുന്നയിച്ചത്. 

സംവിധായകനും നടനുമായ സുന്ദര്‍ സിക്കെതിരെയാണ് ശ്രീയുടെ പുതിയ ആരോപണം. ആഗ്രഹത്തിനൊത്ത വഴങ്ങിത്തന്നാല്‍ സിനിമയില്‍ നിരന്തരം അവസരങ്ങള്‍ നല്‍കാമെന്ന് സുന്ദര്‍ പറഞ്ഞതായാണ് നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സുന്ദറിന്‍റെ ഭാര്യയും നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവിന്‍റെ പ്രതികരമാണ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ശ്രീ റെഡ്ഡിക്കെതിരെ ഞ്ഞടിക്കുകയാണ് ഖുശ്ബു.

ചിലര്‍ പട്ടിയെപ്പോലെ ജന്മനാ  കുരയ്ക്കും, അവര്‍ക്കതിനുള്ള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കാനും നിര്‍ത്താന്‍ ആവശ്യപ്പെടാനും തുടങ്ങിയാല്‍ അത് മണ്ടത്തരമാകുമെന്നും ഖുശ്ബു പ്രതികരിച്ചു. നേരത്തെ ഹൈദരാബാദില്‍ അരമനൈ എന്ന ചിത്രത്തിന്‍റ സെര്റില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗണേഷാണ് സുന്ദറിനെ പരിചയപ്പെടുത്തിയത്. 

ക്യാമറാമാന്‍ സെന്തില്‍ കുമാര്‍ വഴി വേഷം തരാമെന്ന് അറിയിച്ചു. സുന്ദര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. വഴങ്ങിയാല്‍ അവസരം നല്‍കാമെന്ന് അവിടെ വച്ച് പറഞ്ഞതായും ശ്രീറെഡ്ഡി ആരോപിച്ചു. ഫേസ്ബുക്കിലായിരുന്നു ശ്രീ റെഡ്ഡിയുടെ ആരോപണം.  തനിക്കെതിരായ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും നടിക്കെതിരെ വ്യക്തിഹത്യക്ക് പരാതി നല്‍കുമെന്നും സുന്ദര്‍ അറിയിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സംവിധായകന്റെ പേര് പോസ്റ്ററിൽ ഇല്ല ! ചർച്ചയായി 'ഒരു ദുരൂഹസാഹചര്യത്തില്‍'
'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്