മിഥുന്‍ ചക്രവര്‍ത്തി മുതല്‍ ബോണി കപൂര്‍വരെ; ശ്രീദേവിയുടെ പ്രണയവഴി

Published : Feb 25, 2018, 04:05 PM ISTUpdated : Oct 05, 2018, 01:31 AM IST
മിഥുന്‍ ചക്രവര്‍ത്തി മുതല്‍ ബോണി കപൂര്‍വരെ; ശ്രീദേവിയുടെ പ്രണയവഴി

Synopsis

മുംബൈ: ശ്രീദേവിക്ക് സിനിമാലോകം വിടചൊല്ലുകയാണ്. ദുബായിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുവരാൻ  ശ്രമിക്കുന്നു. ശ്രീദേവിയുടെ വിവാദം നിറഞ്ഞ വ്യക്തിജീവിതത്തെ കുറിച്ച് ആര്‍ക്കും അറിയാത്ത ചിലകഥകള്‍.

അഴകിന്‍റെ റാണിയെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരുമില്ലായിരുന്നു. ആരാധാകരെക്കാൾ കടുത്ത പ്രണയമായിരുന്നു നായകന്മാർക്ക്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും പല നായകരും ശ്രീക്ക് പിന്നാലെ വട്ടം ചുറ്റിയത് ഗോസിപ്പ് കോളങ്ങളെ എന്നും ചൂട് പിടിപ്പിച്ചു. മിഥുൻ ചക്രവർത്തിയുമായി 1984ൽ ജാഗ് ഉഡ്താ ഇൻസാനിന്റെ സെറ്റിൽ പ്രണയം പൂവിട്ടു.

ഇരുവരുടേയും  തീവ്രപ്രണയം പരസ്യമായതോടെ മിഥുന്‍റെ ഭാര്യ യോഗി ബാലി ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീ, മിഥുൻ ബന്ധത്തിന് അതോടെ ക്ലൈമാക്സ്.  ശ്രീദേവിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നെന്ന് മിഥുൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു. സിനിയിലെ റൊമാന്‍റിക്ക് നായകന്മാരെക്കാൾ ആവേശത്തോടെയാണ് ബോണി കപൂർ ശ്രീയെ പ്രണയിച്ചത്.

1970കളിൽ ശ്രീദേവിയുടെ തമിഴ് സിനിമ കണ്ട് ആവേശം മൂത്ത ബോണി പിന്നീട് അവരെ ബോളിവുഡിലെത്തിക്കാൻ ആഗ്രഹിച്ചു. അന്ന് ബോണി തുടക്കക്കാരൻ മാത്രം.മിസ്റ്റർ ഇന്ത്യക്ക് വേണ്ടി ബോണി ശ്രീദേവിക്ക് ഓഫ‌ർ ചെയ്തത് 11 ലക്ഷം രൂപ. അക്കാലത്തെ ഏറ്റവും ഉയർന്ന താരപ്രതിഫലം. രാജകുമാരിയുടെ വരവേൽപ്പ് മിസ്റ്റർ ഇന്ത്യ സെറ്റിൽ ശ്രീദേവിക്ക് കിട്ടിയത്.

ശ്രീദേവിയെയും അമ്മയെയും മുന്നിൽ നിരന്തരം മതിപ്പുണ്ടാക്കാനായി സെറ്റിൽ ബോണിയുടെ സാന്നിധ്യം. ശ്രീദേവിയുടെ അമ്മ അസുഖബാധിതയായി വിദേശത്ത് ചികിത്സ തേടിയപ്പോൾ എല്ലാ പിന്തുണയും നൽകി ബോണി ഒപ്പം നിന്നു. ബോണിയുടെ ആദ്യ വിവാഹം 1983ൽ .ടെലിവിഷൻ നിർമ്മാതാവായ മോണ ഷൂരിയെ ഭാര്യ. അർജുൻ കപൂറും അൻഷൂലയും 2 മക്കൾ മോണയും ശ്രീദേവിയും നല്ല സുഹൃത്തുക്കളായിരുന്നു.

പിന്നീട് ശ്രദേവിയും ബോണിയും തമ്മിലുള്ള ബന്ധം സ്ഥിതി മാറ്റി. ശ്രീദേവി ഗർഭിണിയായതോടെ പ്രശ്നങ്ങൾ വഷളായി. മോണയുടെ അമ്മ സാറ്റി ചാറ്റർജി പരസ്യമായി ശ്രീദേവിയെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് വരെ എത്തി ശ്രീദേവിയെ ബോണി വിവാഹം കഴിക്കുന്നത് ജൂൺ 2 1996ന് 2012 മാർച്ച് 25ന് മോണ അർബുദം ബാധിച്ച് മരിച്ചു.

താരമായ ഭാര്യയെ വിവാഹശേഷം വീട്ടിലിരുത്തുന്ന പതിവ് ഭർത്താക്കന്മാരുടെ റോൾ ബോണിക്ക് ഇഷ്ടമല്ലായിരുന്നു. ഇംഗ്ഷ് വിംഗ്ളീഷിലിടെയുള്ള ശ്രീദേവിയുടെ രണ്ടാം വരവിന് ബോണി നൽകിയത് അകമഴിഞ്ഞ പിന്തുണ. സിനിമ തന്നെ ജീവിതമാക്കിയ ദമ്പതികളുടെ ഏറ്റവു വലിയ സ്വപ്നമായിരുന്നു മകൾ ജാഹ്നവിയുടെ  അരങ്ങേറ്റം. മകളെ സ്ക്രീനിൽ കാണും മുമ്പെ ശ്രീ യാത്രയായി, പക്ഷെ അവസാന നിമിഷവും നായിക ബോണിക്കൊപ്പമായിരുന്നു.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
28 അല്ല, ബജറ്റിന്‍റെ 31 ഇരട്ടി കളക്ഷന്‍! 'സു ഫ്രം സോ'യുടെ ബജറ്റില്‍ വ്യക്തത വരുത്തി രാജ് ബി ഷെട്ടി