സര്‍പ്രൈസ് ഒരുക്കി ബോണി ശ്രീദേവിക്ക് അരികിലെത്തി പക്ഷേ കാത്തിരുന്നത് ദുരന്തം

By Web DeskFirst Published Feb 25, 2018, 3:47 PM IST
Highlights

സിനിമാ ലോകം ഇപ്പോഴും നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലിലാണ്. നേരത്തെ ഹൃദയാഘാതം മൂലമാണ് നടി മരിച്ചതെന്നായിരുന്നു പുറത്തുവന്നിരുന്ന വിവരങ്ങള്‍. ഒടുവില്‍ ബാത്ത് റൂമില്‍ തെന്നിവീണാണ് ശ്രീദേവി മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

 കഴിഞ്ഞ ആഴ്ച അടുത്ത ബന്ധു മോഹിത് മര്‍വയുടെ വിവാഹത്തിനായി ശ്രീദേവിയും കുടുംബവും ദുബായില്‍ എത്തിയതായിരുന്നു. വിവാഹത്തിന് ശേഷം ഭര്‍ത്താവ് ബോണി കപൂറും മള്‍ ഖുഷിയും മുംബൈയിലേക്ക് തിരിച്ചു പോന്നു. അതേസമയം ശ്രീദേവി സഹോദരി ശ്രീലതയ്‌ക്കൊപ്പം കുറിച്ച് ദിവസം ദുബായില്‍ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 പക്ഷേ മുംബൈയിലെത്തിയ ബോണി കപൂര്‍ തന്റെ പ്രിയതമയ്ക്ക് ഒരു സര്‍പ്രൈസ് കൊടുക്കാനായി ദുബായില്‍ തന്നെ തിരിച്ചെത്തി. എന്നാല്‍ ബോണിയെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. തന്റെ പ്രിയതമയെ കൂട്ടിക്കൊണ്ടുവരാന്‍ പോയ ബോണിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത് ഭാര്യയുടെ അവസാന നിമിഷങ്ങളാണ്.
 

click me!