
മുംബൈ: ഡേറ്റ് ചെയ്യാന്‍ ആഗ്രഹമുള്ളയാളെ വെളിപ്പെടുത്തി ബോളിവുഡ് താരപുത്രി സുഹാനാ ഖാന്‍. ഇന്‍സ്റ്റഗ്രാമിലാണ് ഷാരുഖ് ഖാന്‍റെ മറുപടി. ഏതു നടനെ ഡേറ്റ് ചെയ്യാനാണ് ആഗ്രഹമെന്ന് ഒരു ആരാധകൻ സുഹാനയോടു ചോദിച്ചു. പ്രശസ്ത ദക്ഷിണ കൊറിയൻ ഗായകനും ഗാനരചയിതാവും നടനുമായ സുഹോയുടെ ചിത്രത്തിൽ ‘ഇവൻ’ എന്നെഴുതിയ മറുപടിയാണു സുഹാന നൽകിയത്.
കിം ജുൻ മ്യൂണ്‍ എന്നാണ് സുഹോയുടെ യഥാർഥ പേര്. ബോയ് ബാൻഡ് എക്സോയുടെ പ്രധാന ഗായകനാണ് ഇദ്ദേഹം. ടെലിവിഷൻ സീരിസുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.എന്തായാലും സുഹാനയുടെ ഇഷ്ടം അറിഞ്ഞതോടെ ഇത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു.
അതേ സമയം സുഹാനയുടെ സിനിമാ പ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. നടിയാകാനാണ് ആഗ്രഹമെന്നു സുഹാന വെളിപ്പെടുത്തിയിരുന്നു. ലണ്ടനിലെ കോളജ് നാടകത്തിൽ സുഹാന അഭിനയിച്ചിരുന്നു, ഇത് കാണുവാന്‍ ഷാരുഖ് എത്തുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.