പ്രണയദിനം ആഘോഷിക്കാന്‍ സണ്ണി കൊച്ചിയില്‍ എത്തില്ല; പിന്‍മാറി താരം

Published : Feb 14, 2019, 06:57 AM IST
പ്രണയദിനം ആഘോഷിക്കാന്‍ സണ്ണി കൊച്ചിയില്‍ എത്തില്ല; പിന്‍മാറി താരം

Synopsis

എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്‍റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത് എന്നാണ് സണ്ണി പറയുന്നത്

കൊച്ചി: എറണാകുളത്ത് നടക്കാനിരുന്ന വാലന്‍റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്‍മാറി. വ്യാഴാഴ്ച വൈകീട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് ബോളിവുഡ് താരത്തിന്‍റെ പിന്‍മാറ്റം. ഇത് സംബന്ധിച്ച് താരം തന്നെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.

എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്‍റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത് എന്നാണ് സണ്ണി പറയുന്നത്. അതേ സമയം പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്‍മാറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 2ന് കൊച്ചിയില്‍ നടക്കുന്ന ഒരു അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് സണ്ണിലിയോണ്‍ പങ്കെടുക്കുന്ന വാലന്‍റെയ്ന്‍സ് ഡേ ആഘോഷം നടക്കേണ്ടിയിരുന്നത്. അതേ സമയം ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സണ്ണിയുടെ ട്വീറ്റ് വന്നതിന് ശേഷം പ്രതിഷേധം ഉയരുന്നുണ്ട്.

PREV
click me!

Recommended Stories

'ഞാനിവിടെ നഗ്നയായി നിൽക്കുമെന്ന് കരുതി ആരും സബ്‌സ്‌ക്രിപ്ഷൻ എടുക്കേണ്ട, ഇത് പോൺ സൈറ്റ് അല്ല'; തുറന്നുപറഞ്ഞ് അഭിരാമി വെങ്കിടാചലം
'നീ പോയി അടിച്ചിട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം'; മകൾ ദയയുടെ 'അവസ്ഥ', കട്ട സപ്പോർട്ടുമായി മഞ്ജു പിള്ള