മലയാള സിനിമയുടെ സെറ്റ്; സണ്ണിയെ കുളത്തില്‍ തള്ളിയിട്ടു- വീഡിയോ

Published : Feb 10, 2019, 08:53 AM IST
മലയാള സിനിമയുടെ സെറ്റ്; സണ്ണിയെ കുളത്തില്‍ തള്ളിയിട്ടു- വീഡിയോ

Synopsis

നീന്തല്‍കുളത്തിന് അരികില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സണ്ണി ലിയോണ്‍ ഡാന്‍സ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇതിനിടെ താരം തമാശയ്ക്ക് കൂടെ ഡാന്‍സ് ചെയ്ത സഹപ്രവര്‍ത്തകനെ പൂളിലേയ്ക്ക് തള്ളിയിട്ടു

പനാജി: സണ്ണി ലിയോണ്‍  നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് സന്തോഷ് നായര്‍ ഒരുക്കുന്ന രംഗീല. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ നടന്ന  രസകരമായ ഒരു സംഭവം സണ്ണി തന്നെ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നീന്തല്‍കുളത്തിന് അരികില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സണ്ണി ലിയോണ്‍ ഡാന്‍സ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇതിനിടെ താരം തമാശയ്ക്ക് കൂടെ ഡാന്‍സ് ചെയ്ത സഹപ്രവര്‍ത്തകനെ പൂളിലേയ്ക്ക് തള്ളിയിട്ടു. പൂളില്‍ വീണയാളെ കളിയാക്കി നില്‍ക്കുന്നതിനിടെയാണ് സണ്ണിക്ക് അപ്രതീഷിതമായി പിന്നില്‍ നിന്നും പണി കിട്ടിയത്. 

പൂളിലേയ്ക്ക് നോക്കി നില്‍ക്കുന്ന താരത്തെ പിന്നില്‍ നിന്ന് മറ്റൊരാള്‍ തള്ളിയിടുകയായിരുന്നു. താന്‍ വിചാരിച്ച പോലെയല്ല ഈ പ്രാങ്ക് വീഡിയോ പോയതെങ്കിലും രസകരമായിരുന്നു എന്ന കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും