മമ്മൂട്ടിയോടൊപ്പം സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ പുറത്ത്

Published : Jan 28, 2019, 02:29 PM ISTUpdated : Jan 28, 2019, 03:25 PM IST
മമ്മൂട്ടിയോടൊപ്പം  സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ പുറത്ത്

Synopsis

മലയാള ചിത്രത്തില്‍ ആദ്യമായി സണ്ണി ലിയോണ്‍ എത്തുന്നു എന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

മലയാള ചിത്രത്തില്‍ ആദ്യമായി സണ്ണി ലിയോണ്‍ എത്തുന്നു എന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മമ്മൂട്ടിക്കൊപ്പം എന്നുകൂടി അറിഞ്ഞപ്പോള്‍ കുറച്ചുകൂടി ആവേശം കൂടി. ഇപ്പോള്‍ ഇതാ  ചിത്രത്തിലെ ചില ഫോട്ടോകളും പുറത്തുവന്നു. മധുരരാജയിലാണ് മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നത്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ്  ഇരുവരും ഒന്നിക്കുന്നത്. വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്നും സണ്ണി ലിയോണ്‍ തന്നെ പറയുകയുണ്ടായി.

മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും  അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിന്‍റെ ആകാംഷയിലാണെന്നും സണ്ണി ലിയോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

 

 

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. മധുരരാജയില്‍ പൃഥ്വിരാജില്ലെന്നാണ് കരുതുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

 

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ