നടന്‍ സൂര്യ രണ്ട് വിദ്യാർത്ഥികളെ മര്‍ദ്ദിച്ചെന്ന് പരാതി

Published : May 31, 2016, 12:18 PM ISTUpdated : Oct 05, 2018, 01:31 AM IST
നടന്‍ സൂര്യ രണ്ട് വിദ്യാർത്ഥികളെ മര്‍ദ്ദിച്ചെന്ന് പരാതി

Synopsis

ഫുട്ബോള്‍ കളിക്കാരായ പ്രേംകുമാറും സുഹൃത്ത് ലെനിന്‍ മാനുവലിനും സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ-  അഡയാറില്‍ ഒരു മല്‍സരത്തിനായി പോവുകയായിരുന്നു ഇരുവരും. ഇതേസമയം എതിരെ വന്ന ഒരു കാര്‍ പെട്ടന്ന് ബ്രേക്കിടാന്‍ ശ്രമിക്കുകയും ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയുമായിരുന്നു. ഒരു സ്ത്രീയായിരുന്നു കാറോടിച്ചിരുന്നത്. അപകടത്തെത്തുടര്‍ന്ന് സ്ത്രീയും ഇവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചു.

ബൈക്കിന് സംഭവിച്ച കേടുപാടുകള്‍ക്ക് മാന്യമായ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു യുവാക്കളുടെ വാദം. അപ്പോള്‍ ആ വഴി കാറില്‍ വന്ന സൂര്യ ഇതില്‍ ഇടപെട്ടു. സൂര്യ ഞങ്ങളെ കുറ്റപ്പെടുത്തുകയും പ്രേംകുമാറിനെ മര്‍ദ്ദിക്കുകയുമായിരുവെന്നാണ് യുവാക്കളുടെ ആരോപണം.

പിന്നീട് സൂര്യ രണ്ട് ബോഡീഗാർഡിനെ അവിടെ നിര്‍ത്തി കടന്ന് കളഞ്ഞു എന്ന് യുവാക്കള്‍ പറയുന്നു. പിന്നീട് പൊലീസ് വന്ന് ഇവരെ പിടികൂടി. 

എന്നാൽ സംഭവത്തെക്കുറിച്ച് സൂര്യയുടെ സെക്രട്ടറി പറയുന്നത് ഇങ്ങനെയാണ് - സൂര്യയുടെ വഴിയില്‍ രണ്ട് വിദ്യാർത്ഥികൾ പ്രായമായ സ്ത്രീയെ കൈയ്യേറ്റം ചെയുന്നതായി കണ്ടു. ഉടൻ തന്നെ വണ്ടി നിർത്തി കാര്യമെന്തെന്ന് അന്വേഷിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ സൂര്യ പൊലീസിനെ വിവരമറിയിക്കുകയും തന്‍റെ സഹായികളെ അവിടെ നിർത്തി യാത്രയാകുകയുമായിരുന്നു. 

സൂര്യയുടെ അഭാവത്തിൽ കള്ളകഥകൾ മെനയുകയാണെന്നാണ് സൂര്യയുടെ വക്താവ് പറയുന്നത്. സൂര്യയ്ക്കെതിരെ പ്രേംകുമാറും ലെനിനും ശാസ്ത്രി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.  

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വാക്കുകൾ മുറിഞ്ഞ് സത്യൻ അന്തിക്കാട്; ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് സജി ചെറിയാൻ, സിനിമയിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറാവാത്തയാളെന്ന് മുകേഷ്
മമ്മൂട്ടിക്ക് ശബ്‍ദം നല്‍കിയ ശ്രീനിവാസൻ