
ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിള്‍ ആകാന്‍ കഴിയുമോ? കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് തമിഴ് നടന്‍ സൂര്യയാണ് ഇങ്ങനെ ചോദിച്ചത്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമധ്യേയാണ് വിമാനത്തില്‍ വച്ച് സൂര്യ പിണറായി വിജയനെ കണ്ടത്.
മുഖ്യമന്ത്രിയെ പരിചയപ്പെട്ടതിനെ കുറിച്ച് സൂര്യ പിന്നീട് പ്രതികരിച്ച് ഇങ്ങനെ-
“ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിള്‍ ആകാന്‍ കഴിയുമോ?. സാധാരണ വിമാനത്തിലെ മറ്റ് യാത്രക്കാരെ തടഞ്ഞുവെച്ച് വിവിഐപികളെ പുറത്തുവിടാറാണ് പതിവ്. എന്നാല്‍ വിമാനത്തിലെ എല്ലായാത്രക്കാരും ഇറങ്ങിക്കഴിഞ്ഞാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഇത് തന്നെ അത്ഭുതപ്പെടുത്തി. ഒരു സ്കൂളിലെ ഹെഡ് മാസ്റ്ററെ പോലെ, ലാളിത്യമാർന്ന വ്യക്തി. ബഹുമാന സൂചകമായി എഴുന്നേറ്റുനിൽക്കാൻ അനുവദിച്ചില്ല, അദ്ദേഹത്തിന്റെ ബാഗ് എടുക്കാനും ആരേയും അനുവദിച്ചില്ല, അതെല്ലാം തനിയെ ചെയ്തു. എനിക്കിതൊരു കൾച്ചറൽ ഷോക്കായിരുന്നു - സൂര്യ പറഞ്ഞു. പുതിയ ചിത്രം, സിങ്കം ത്രീയുടെ പ്രചാരണത്തിൻറെ ഭാഗമായാണ് സൂര്യ കേരളത്തിലെത്തിയത്.
ദൊരൈസിംഗം എന്ന പൊലീസ് ഓഫീസറായി സൂര്യയെത്തിയ ആദ്യ രണ്ട് ചിത്രങ്ങളും പോലെ എസ് ത്രീയും തീയറ്റർ കീഴടക്കുമെന്നാണ് പ്രതീക്ഷ. റിലീസിന് മുമ്പ്, സംവിധായകൻ ഹരിയ്ക്കൊപ്പമാണ് സൂര്യ മാധ്യമങ്ങളെ കണ്ടത്. സിനിമാ വിശേഷത്തിനൊപ്പം, ജെല്ലിക്കെട്ടിനെ കുറിച്ചും നടൻ അഭിപ്രായം പങ്കുവച്ചു. ജെല്ലിക്കെട്ട് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് സൂര്യ പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ