
മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഏഷ്യാനെറ്റില്‍ ആരംഭിച്ച ബിഗ് ബോസ്. മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയില്‍ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുള്ള 16 പേരാണ് മത്സരിക്കുന്നത്. പ്രമുഖ നടി ശ്വേതാ മേനോന്‍, നടന്‍ തരികിട സാബു, ഹിമ ശങ്കര്‍, പേളി മാണി അരിസ്റ്റോ സുരേഷ് തുടങ്ങി 16 പേരാണ് ഷോയില്‍ പങ്കെടുക്കുന്നത്. ബാത്റൂമിലൊഴികെ എല്ലായിടത്തും ക്യാമറാക്കണ്ണുണ്ടെന്നതാണ് ഷോയുടെ പ്രത്യേകത. നിരവധി ടാസ്കുകളും മത്സരങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെ മത്സരാര്‍ഥികളുടെ തനിരൂപം പുറത്തുവരുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ബിഗ് ഹൗസില്‍ എല്ലാ താരങ്ങള്‍ക്കും അവരുടെതായ ജോലികളുണ്ട്. ഒരു കൂട്ടര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതാണെങ്കില്‍ മറ്റൊരാള്‍ക്ക് തറ വൃത്തിയാക്കണം. ബാത് റൂം കഴുകണം അങ്ങനെ നീളുന്നു ജോലികള്‍. ഇത്തരത്തില്‍ ഭക്ഷണം കഴിച്ച പാത്രം കഴുകുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ബിഗ് ബോസില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
പാത്രം കഴുകുന്നതിന് പരാതി പറഞ്ഞ ശ്വേതയോട് തരികിട സാബു പറഞ്ഞത് ഇങ്ങനെയാണ്... പാത്രം കഴുകാന്‍ മടിയാണെന്ന് കരുതി മറ്റുള്ളവര്‍ ഭക്ഷണം കഴിക്കരുതെന്ന് പറയരുതെന്നായിരുന്നു സാബുവിന്‍റെ ഡയലോഗ്. തന്‍റെ പാത്രം താന്‍ തന്നെയാണ് കഴുകുന്നതെന്ന് അരിസ്റ്റോ സുരേഷ് പറയുന്നു. എല്ലാവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നായിരുന്നു ഹിമ പറഞ്ഞത്. സ്വന്തം മുടി കുളിച്ച് കഴിഞ്ഞ് ബാത് റൂമില്‍ കണ്ടാല്‍ അത് എടുത്തുമാറ്റാന്‍ എല്ലാവരും തയ്യാറാകണമെന്നാണ് ചിലരുടെ വാദം. അങ്ങനെ സ്വന്തം വീട്ടില്‍ എങ്ങനെയാണോ അങ്ങനെ ആയിരിക്കണം എല്ലാരും എന്ന് ചിലരുടെ ഉപദേശം. ഇത്തരത്തില്‍ നിരവധി രസകരമായ മുഹൂര്‍ത്തങ്ങളാണ് ബിഗ് ബോസില്‍ അരങ്ങേറുന്നത്.
വീഡിയോ കാണാം...
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ