'സൈരാ നരസിംഹ റെഡ്ഡി'യിൽ ചിരഞ്ജീവിക്കൊപ്പം; ആകാംഷയോടെ ഈച്ച ഫെയിം സുധീപ്

Web Desk |  
Published : Mar 22, 2022, 05:46 PM IST
'സൈരാ നരസിംഹ റെഡ്ഡി'യിൽ ചിരഞ്ജീവിക്കൊപ്പം; ആകാംഷയോടെ ഈച്ച ഫെയിം സുധീപ്

Synopsis

 ട്വീറ്ററിലൂടെയാണ് സുധീപ് ‌ഈ വിവരം ആരാധകരെ അറിയിച്ചത്

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്നതിന്‍റെ ആകാംഷയിലാണ് കന്നടതാരം സുധീപ്. ബി​ഗ് ബജറ്റ് ചിത്രം ‘സൈരാ നരസിംഹ റെഡ്ഡി’യിലാണ് ചിരഞ്ജീവിക്കൊപ്പം സുധീപ് കൈകോര്‍ക്കുന്നത്. ട്വീറ്ററിലൂടെയാണ് സുധീപ് ‌ഈ വിവരം ആരാധകരെ അറിയിച്ചത്.  "സിനിമ എന്നെ എല്ലായ്പ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്നും ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്നതിന്‍റെ ആകാംഷയിലാണ് താനെന്നും സുധീപ് ട്വിറ്ററിൽ കുറിച്ചു. 20 വർഷത്തെ തന്‍റെ കരിയറിലെ ആദ്യത്തെ ചരിത്ര ചിത്രമായാണിതെന്നും താരം ട്വീറ്റ് ചെയ്തു.

 

സൂപ്പർ ഹിറ്റ് ചിത്രം ഈച്ചയിലൂടെയാണ് സുധീപിനെ മലയാളികൾക്ക് സുപരിചിതനായത്. രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമര സേനാനി ഉയ്യാലവാട നരസിംഹ റെഡ്ഡിയുടെ ജീവചരിത്ര ചിത്രമാണ് സൈരാ നരസിംഹ റെഡ്ഡി.  ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമര സേനാനിയായി കണക്കാക്കപ്പെടുന്ന ഒരാളാണ് നരസിംഹ റെഡ്ഡി. ചിത്രത്തില്‍ ചിരഞ്ജീവിയാണ് ഉയ്യാലവാട നരസിംഹ റെഡ്ഡിയായി എത്തുന്നത്. നയന്‍താരയാണ് നായിക. ബോളിവുഡ്താരം അമിതാഭ് ബച്ചനാണ് ചിരഞ്ജീവിയുടെ ഗുരുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ്‌ സേതുപതി, ജഗപതി ബാബു എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സുരീന്ദര്‍ റഡ്ഡി സംവിധാനം ചെയ്യന്ന ചിത്രം നിര്‍മിക്കുന്നത് രാം ചരണിന്‍റെ നിര്‍മാണ കമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍ കമ്പനിയാണ്. തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.  

അതേസമയം, സുധീപ് പ്രധാനവേഷത്തിലെത്തുന്ന കൊട്ടി​ഗോബ 3യുടെ ചിത്രീകരണം പൂർത്തിയായി. ശിവ കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മഡോണ സെബാസ്റ്റ്യനാണ് നായിക. അഫ്താബ് ശിവദാസാനി, രവി ശങ്കർ, ശ്രദ്ധ ദാസ്, തബ്ലാ നാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേയതാക്കൾ.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബ്രിട്നി സ്പിയേഴ്സ് അറസ്റ്റിൽ, പുലർച്ചെ വരെ പൊലീസ് സ്റ്റേഷനിൽ, പിന്നീട് വിട്ടയച്ചു
സസ്പെന്‍സ് ത്രില്ലര്‍ ചിത്രം 'നിഴൽവേട്ട' വയനാട്ടിൽ ആരംഭിച്ചു