
മമ്മൂട്ടി നായകനാകുന്ന ദ ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആര്യ അവതരിപ്പിക്കുന്ന ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന കഥാപാത്രത്തെയാണ് പോസ്റ്ററില്‍ കാണിക്കുന്നത്. പൊലീസ് വേഷത്തിലാണ് ആര്യ സിനിമയില്‍ അഭിനയിക്കുന്നത്.
സ്നേഹയാണ് സിനിമയിലെ നായിക. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ എം വിജയന്‍, മണികണ്ഠന്‍ ആചാരി, സാറാ അര്‍ജുന്‍ തുടങ്ങിയവരും സിനിമയിലുണ്ട്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവരാണ് ദ ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ