കല്യാൺ വിന്നറയ വാർത്തകൾ വന്നതിന് പിന്നാലെ അനീഷിനെ ഓർത്താണ് മലയാള പ്രേക്ഷകർ കമന്റ് ചെയ്തത്. മലയാളം ബിഗ് ബോസ് സീസൺ 7ൽ വിന്നറാകേണ്ടിയിരുന്നത് അനീഷാണെന്നും പ്രേക്ഷക ഹൃദയങ്ങളിൽ ഇദ്ദേഹമാണ് വിജയിയെന്നെല്ലാമാണ് കമന്റുകൾ.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയുടെ സീസൺ 7 ആയിരുന്നു മലയാളത്തിൽ അവസാനിച്ചത്. ആർട്ടിസ്റ്റായ അനുമോൾ ആയിരുന്നു വിജയി. വിവിധ മേഖലകളിലുള്ളവരാണ് ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്തുന്നത്. ഏതാനും സീസണുകളിലായി എല്ലാ ഭാഷയിലേയും ഷോയിൽ ഒരു കോമണർ മത്സരാർത്ഥി ഉണ്ടാകാറുണ്ട്. തങ്ങളെ പ്രേക്ഷകർക്ക് പരിചിതരാക്കുക, ഇഷ്ടം നേടുക എന്നത് ഇവര്‍ക്ക് അല്പം ശ്രമകരമായ കാര്യമാണ്. അത്തരത്തിൽ ആദ്യദിനം മുതൽ പ്രേക്ഷകരെ കയ്യിലെടുത്ത് ബിഗ് ബോസ് കപ്പടിച്ചിരിക്കുകയാണ് ഒരു കോമണർ മത്സരാർത്ഥി. ബിഗ് ബോസ് തെലുങ്ക് സീസൺ 9ലാണ് ഈ ചരിത്ര വിജയം പിറന്നിരിക്കുന്നത്.
ബിഗ് ബോസ് ടെലിവിഷൻ ഷോയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു കോമണർ വിജയി ആകുന്നത്. കല്യാൺ ആണ് ഈ അസുലഭ നേട്ടം കൊയ്തിരിക്കുന്നത്. ഡിസംബർ 21ന് ആയിരുന്നു ബിഗ് ബോസ് തെലുങ്ക് സീസൺ 9ന്റെ ഫിനാലെ. തനുജ പുട്ടസ്വാമിയെ പരാജയപ്പെടുത്തിയ കല്യാൺ, വിന്നറായതായി അവതാരകനായ നാഗാർജുന പ്രഖ്യാപിക്കുകയായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് കല്യാൺ തന്റെ വിജയത്തെ സ്വീകരിച്ചത്. നാഗാർജുനയുടെ കാല് തൊട്ട് നമസ്കരിക്കുകയും ചെയ്യുന്നുണ്ട്. 35 ലക്ഷം രൂപയാണ് പ്രൈസ് മണിയായി കല്യാണിന് ലഭിക്കുക. ഒപ്പം എസ് യു വി കാറും ഇദ്ദേഹത്തിന് ലഭിക്കും. 50 ലക്ഷമായിരുന്നു ആകെ പ്രൈസ് മണി. എന്നാൽ മണി വീക്കിലെ ടാസ്കിൽ 15 ലക്ഷം മറ്റ് മത്സരാർത്ഥികൾ സ്വന്തമാക്കിയിരുന്നു.
ആരാണ് കല്യാൺ ?
ആന്ധ്രാപ്രദേശിലെ വിസിയംഗരം സ്വദേശിയാണ് കല്യാൺ. ചെറുപ്പം മുതൽ ഫിറ്റ്നെസിലും സ്പോർട്സിലും തല്പരനായ കല്യാണിന് ആർമിയിൽ ചേരണമെന്നായിരുന്നു ആഗ്രഹം. പഠന ശേഷം ആർമിയിൽ പ്രവേശിച്ച് തന്റെ സ്വപ്നം അദ്ദേഹം പൂർത്തിയാക്കി. ആർമി വിട്ടശേഷം അഭിനയത്തോടുള്ള തന്റെ ആഗ്രഹം കല്യാൺ മറച്ചുവച്ചില്ല. ശ്രീമുഖി ഹോസ്റ്റ് ചെയ്ത ബിഗ് ബോസ് 19 അഗ്നിപരീക്ഷ എന്ന റിയാലിറ്റി സീരീസിൻ്റെ ഡിജിറ്റൽ പതിപ്പിൽ പങ്കെടുത്തു. ഇവിടെ നിന്നും തെലുങ്ക് ബിഗ് ബോസ് സീസൺ 9ലേക്കായി വോട്ട് തേടി. ഒടുവിൽ പൊതുജന പിന്തുണയോടെ കല്യാണിൽ ഷോയിൽ എത്തുകയായിരുന്നു. ഒപ്പം ഷോയിലെ ആദ്യത്തെ കോമണർ എന്ന പട്ടവും.
ഷോയിൽ എത്തിയ ആദ്യ ദിനം മുതൽ തന്നെ പ്രേക്ഷക പ്രീയം നേടാൻ കല്യാണിന് സാധിച്ചു. 105 ദിവസവും അനാവശ്യ തർക്കങ്ങളിൽ ഇടപെടാതെ സ്വന്തം ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് പ്രേക്ഷക പ്രീയം കൂടുതൽ നേടാൻ ഇടയാക്കി. ഒടുവിൽ അവരുടെ തന്നെ പിന്തുണയോടെ ബിഗ് ബോസ് ടൈറ്റിൽ വിന്നറാകുകയും ചെയ്തു.

കല്യാൺ വിന്നറയ വാർത്തകൾ വന്നതിന് പിന്നാലെ അനീഷിനെ ഓർത്താണ് മലയാള പ്രേക്ഷകർ കമന്റ് ചെയ്തത്. മലയാളം ബിഗ് ബോസ് സീസൺ 7ൽ വിന്നറാകേണ്ടിയിരുന്നത് അനീഷാണെന്നും പ്രേക്ഷക ഹൃദയങ്ങളിൽ ഇദ്ദേഹമാണ് വിജയിയെന്നെല്ലാമാണ് കമന്റുകൾ. സീസണിലെ കോമണറായിരുന്നു അനീഷ്.



