അമേരിക്കയില്‍ തരംഗമായി ' ദി ഈസ് അമേരിക്ക '

Web Desk |  
Published : May 10, 2018, 07:27 PM ISTUpdated : Jun 29, 2018, 04:15 PM IST
അമേരിക്കയില്‍ തരംഗമായി ' ദി ഈസ് അമേരിക്ക '

Synopsis

അഞ്ച് ദിവസം കൊണ്ട് 62,838,400 യൂറ്റൂബ് കാഴ്ച്ചക്കാര്‍ 

അമേരിക്കയിലെ സംഗീത ലോകത്തെ ഇളക്കി മറിക്കുകയാണ് ഡോണാള്‍ഡ് ഗ്ലോവര്‍ എന്ന ഡോണാള്‍ഡ് മെക്കിന്‍ലി ഗ്ലോവര്‍ ജൂനിയറിന്റെ രണ്ടാമത്തെ വീഡിയോ ആല്‍ബം '  ദി ഇസ് അമേരിക്ക '.   2016 ല്‍ ഇറങ്ങിയ മൂന്നാമത്തെ ആല്‍ബം 'അവേക്ക് മൈ ലൗ' ന് ശേഷം ഗ്ലോവര്‍ ഇറക്കുന്ന വീഡിയോ ആല്‍ബമാണ്  ദി ഈസ് അമേരിക്ക. മെയ് 5 ന് യൂറ്റൂബില്‍ അപ്പ് ചെയ്ത വീഡിയോ 5 ദിവസം കഴിയുമ്പോഴേക്കും 6,28,38,400 പേരാണ് കണ്ടുകഴിഞ്ഞത്. 

തോക്കുകളാല്‍ സൃഷ്ടിക്കപ്പെട്ട അമേരിക്കയാണ് ദി ഈസ് അമേരിക്ക.   വംശീയത, തോക്ക് എന്നിങ്ങനെ ഇന്ന് അമേരിക്ക നേരിടുന്ന പ്രശ്‌നങ്ങളെ ഗാനം പിന്തുടരുന്നു. കറുത്ത വര്‍ഗ്ഗക്കാരന്‍ ഇന്നും അമേരിക്കയില്‍ നേരിടുന്ന വിവേചനത്തെ ശക്തമായ ഭാഷയിലാണ് ഗ്ലോവര്‍ ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

സന്ധ്യയോടെ തുടങ്ങുന്ന ഗാനം ദക്ഷിണാഫ്രിക്കന്‍ പാട്ടുകളിലെ പോലെ ഒരു കറുത്ത മനുഷ്യന്‍ ഒരു കസേരയില്‍ ഒരു ഗിത്താര്‍ വായിക്കുന്നു. ഗ്ലോവര്‍ ഒരു പിസ്റ്റള്‍ എടുത്ത് തലയുടെ പുറകില്‍ നിന്ന് ഗിറ്റാര്‍ വായിക്കുന്നയാളെ വെടിവെക്കുമ്പോഴാണ് വീഡിയോയിലെ ആദ്യ ഷോക്ക്. പിന്നീട് പള്ളിയിലെ ക്വയര്‍ പാടുന്നവര്‍ക്ക് നേരെയും തേക്ക് ചൂണ്ടപ്പെടുമ്പോള്‍ കാഴ്ച്ചക്കാരന്‍ ഒന്നു കൂടി അമ്പരക്കും. ആരാധകരെയും ഒപ്പം വിമര്‍ശകരെയും സൃഷ്ടിക്കാന്‍ ദി ഈ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ശരത്കുമാർ നായകനാകുന്ന 'ആഴി'; ഈ മാസം 27 ന് തിയറ്ററുകളിലേക്ക്
'എന്റെ സിനിമാ ഡയലോഗ് ഓര്‍മയുണ്ടോ, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ, പശ്ചാത്തപിച്ച കര്യം', മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹൻലാൽ, ടീസര്‍ പുറത്ത്