മോദിയെ പുകഴ്ത്തിയിട്ടില്ല; ഫേസ്ബുക്ക് ലൈവില്‍ എല്ലാം നിഷേധിച്ച് ടിനി ടോം

Web Desk |  
Published : Mar 22, 2022, 05:46 PM IST
മോദിയെ പുകഴ്ത്തിയിട്ടില്ല; ഫേസ്ബുക്ക് ലൈവില്‍ എല്ലാം നിഷേധിച്ച് ടിനി ടോം

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചെന്ന പ്രചരണത്തിന് മറുപടിയുമായി ടിനി ടോം രംഗത്ത്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചെന്ന പ്രചരണത്തിന് മറുപടിയുമായി ടിനി ടോം രംഗത്ത്. ഫെയ്സ്ബുക് ലൈവിലൂടെയാണ് ആരോപണം ടിനി ടോം നിഷേധിച്ചത്.

‘ഉളിയന്നൂർ തച്ചൻ’ എന്ന വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിൽ താൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നതായി വാർത്ത വന്നിരുന്നു. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. എനിക്ക് രാഷ്ട്രീയമില്ല. എന്നെ തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.

‘ഇന്ത്യ യഥാർഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിനുശേഷമാണ്. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാർട്ടികൾ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ പോലും അംഗീകരിക്കാൻ തയാറാകുന്നില്ല’ എന്ന് ടിനി ടോം പറഞ്ഞെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബ്രിട്നി സ്പിയേഴ്സ് അറസ്റ്റിൽ, പുലർച്ചെ വരെ പൊലീസ് സ്റ്റേഷനിൽ, പിന്നീട് വിട്ടയച്ചു
സസ്പെന്‍സ് ത്രില്ലര്‍ ചിത്രം 'നിഴൽവേട്ട' വയനാട്ടിൽ ആരംഭിച്ചു