ടിയാന്‍ ജൂണ്‍ 29ന് റിലീസ് ചെയ്യും

By Web DeskFirst Published Jun 27, 2017, 5:37 PM IST
Highlights

പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന മള്‍ടിസ്റ്റാര്‍ ചിത്രം ടിയാന്‍ ജൂണ്‍ 29ന് റിലീസ് ചെയ്യും. ഫേസ്ബുക്കിലൂടെ പൃഥ്വിരാജാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

മുരളി ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം. പൃഥ്വിരാജിനും  ഇന്ദ്രജിത്തിനും പുറമെ ഷൈന്‍ ടോം, മുരളി ഗോപി, അനന്യ നായര്‍ തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളാകുന്നു. ഗോപി സുന്ദര്‍ ആണ് സംഗീതം.മുംബൈ, പൂനൈ, ബദരീനാഥ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

2015 കുംഭമേളയില്‍ നാസികില്‍ ടിയാന്‍റെ ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹനീഫ് മുഹമ്മദാണ്.  
 

click me!