
ആട് 2 വിന്റെ ഗംഭീരവിജയത്തിന് ശേഷം അടുത്ത ചിത്രവുമായി മിഥുൻ മാനുവൽ തോമസ്. അർജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമായ 'അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ' ട്രെയിലർ പുറത്ത്. കാളിദാസ് ജയറാം നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിൽ ഇതൊരു പക്കാ എന്റർടെയിനർ ആയിരിക്കും എന്ന സൂചനകളുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് കാളിദാസിന്റെ നായികയായി എത്തുന്നത്. അശോകൻ ചരുവിലിന്റെ ഇതേ പേരിലുള്ള കഥയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മിഥുൻ മാനുവൽ ഈ ചിത്രമൊരുക്കിയിരിക്കുന്നത്.
ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിർമ്മാണം. രണദിവെ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപീസുന്ദറാണ്. ജോൺ മന്ത്രിക്കൽ, മിഥുൻ മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. അർജന്റീനയുടെ കട്ട ആരാധകനായിട്ടാണ് കാളിദാസ് ജയറാം ഈ ചിത്രത്തിലെത്തുന്നത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam