ഒടിയന്‍ നാളെ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

By Web TeamFirst Published Dec 13, 2018, 10:44 PM IST
Highlights

മലയാള സിനിമയ്ക്ക് ആഗോള വിപണി തുറന്ന് ലഭിക്കുന്ന സിനിമയാണ് ഒടിയന്‍. ചിത്രം ഇപ്പോള്‍ തന്നെ സാറ്റ്ലൈറ്റിലും മറ്റും ലോഡ് ചെയ്തുകഴിഞ്ഞു. അവസാന നിമിഷം അത് മാറ്റിവച്ചാല്‍ കോടികളാണ് നഷ്ടം സംഭവിക്കുന്നത്. ഇത് മാത്രമല്ല മലയാള സിനിമയുടെ ക്രഡിബിലിറ്റിയെ തന്നെ ഇത് ബാധിക്കും

കൊച്ചി: ഒടിയന്‍ നാളെ തന്നെ റിലീസ് ചെയ്യും എന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍. വെള്ളിയാഴ്ച തന്നെ ഒടിയന്‍ റിലീസ് ചെയ്യുന്നതിന് വലിയ കാരണങ്ങള്‍ ഉണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. മലയാള സിനിമയ്ക്ക് ആഗോള വിപണി തുറന്ന് ലഭിക്കുന്ന സിനിമയാണ് ഒടിയന്‍. ചിത്രം ഇപ്പോള്‍ തന്നെ സാറ്റ്ലൈറ്റിലും മറ്റും ലോഡ് ചെയ്തുകഴിഞ്ഞു. അവസാന നിമിഷം അത് മാറ്റിവച്ചാല്‍ കോടികളാണ് നഷ്ടം സംഭവിക്കുന്നത്. ഇത് മാത്രമല്ല മലയാള സിനിമയുടെ ക്രഡിബിലിറ്റിയെ തന്നെ ഇത് ബാധിക്കും.

കേരളത്തില്‍ മാത്രം റിലീസ് ചെയ്യാതിരിക്കുകയും മറ്റ് സ്ഥലങ്ങളില്‍ റിലീസ് ചെയ്താല്‍ വ്യാജന്മാരുടെ റിസ്ക് ഉണ്ടാകും. ബിജെപി നേതാക്കളെ ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.  അതേ സമയം ഒടിയന്‍ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മുൻനിശ്ചയിച്ചിരുന്നത് പോലെ തന്നെ നാളെ പുലർച്ചെ 4.30 മുതൽ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ബിജെപി ഹര്‍ത്താലിനെ തുറന്ന് എതിര്‍ത്ത് സിനിമയുടെ രചിതാവ് ഹരികൃഷ്ണന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമപ്രേമികള്‍ ഒന്ന് മനസുവെച്ചാല്‍ നാളത്തെ ഹര്‍ത്താലിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പറ്റും എന്ന് ഹരികൃഷ്ണന്‍ എഴുതുന്നു.
ഒപ്പം #StandWithOdiyan, #SayNotoHarthal എന്നീ ഹാഷ്ടാഗുകളും ഹരികൃഷ്ണന്‍ ഉപയോഗിച്ചിട്ടുണ്ട്. അതിന് പിന്നാലെ ഫേസ്ബുക്ക് ലൈവില്‍ വന്ന ഹരികൃഷ്ണന്‍ രണ്ട് കൊല്ലത്തെ പ്രയത്നമാണ് ഈ സിനിമയെന്നും, അതിനാല്‍ ഒടിയന് ഒപ്പം നില്‍ക്കണമെന്നും നാളെ സിനിമ കാണുമെന്നും ഹരികൃഷ്ണന്‍ പറയുന്നു.

അതേ സമയം നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് എത്തി. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തും എന്ന് പറയുന്ന ബിജെപി കേരളത്തിന്‍റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പ്രധാനമായും ഫാന്‍സ് രൂക്ഷമായ കമന്‍റുകള്‍ നടത്തുന്നത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ വ്യാഴാഴ്ച നാലുമണിയോടെയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. 

മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ ഒടിയന്‍ നാളെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്‍റെ ഒരുക്കത്തിലാണ് സംസ്ഥാനത്തെ മോഹന്‍ലാല്‍ ഫാന്‍സും ചിത്രത്തിന്‍റെ അണിയറക്കാരും ഇതിനിടയിലാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതികരണവുമായി മോഹന്‍ലാല്‍ ആരാധകര്‍ എത്തിയത്.

click me!