
ബിജു മേനോനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ ചിത്രം ദൃശ്യം 3 , ആസിഫ് അലി- അപർണ ബാലമുരളി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മിറാഷ് എന്നീ ചിത്രങ്ങളും ജീത്തു ജോസഫിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ആഗസ്റ്റ് സിനിമ യുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് വലതുവശത്തെ കള്ളൻ നിർമ്മിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം . സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.
സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഇമോഷണൽ ഡ്രാമയായി പൂർണ്ണമായും ത്രില്ലർ ജോണറിൽ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്‍തിരുന്നു ഡിനു തോമസ്.
സംഗീതം -വിഷ്‍ണു ശ്യാം. ഛായാഗ്രഹണം - സതീഷ് കുറുപ്പ്. എഡിറ്റിംഗ്- വിനായക് 'കലാസംവിധാനം. പ്രശാന്ത് മാധവ് മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു. സ്റ്റിൽസ് - സബിത്ത് ' ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ് 'പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് (അപ്പു), അനിൽ ജി നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. പിആര്‍ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ