വള്ളിക്കുടിലിലെ വെള്ളക്കാരൻ തിയേറ്ററിലേക്ക്

Published : Nov 06, 2018, 04:17 PM ISTUpdated : Nov 07, 2018, 09:27 AM IST
വള്ളിക്കുടിലിലെ വെള്ളക്കാരൻ തിയേറ്ററിലേക്ക്

Synopsis

ബാലതാരമായി ശ്രദ്ധേയനായ ഗണപതി നായകനാകുന്ന ചിത്രമാണ് വള്ളിക്കുടിലിലെ വെള്ളക്കാരൻ. ചിത്രം ഒമ്പതിന് റിലീസ് ചെയ്യും.

ബാലതാരമായി ശ്രദ്ധേയനായ ഗണപതി നായകനാകുന്ന ചിത്രമാണ് വള്ളിക്കുടിലിലെ വെള്ളക്കാരൻ. ആൽഫി പഞ്ഞിക്കാരൻ തനൂജ കാർത്തിക്ക് എന്നിവരാണ് നായികമാർ. ഗണപതിയുടെ സഹോദരനായി ബാലു വര്‍ഗീസും എത്തുന്നുണ്ട്. ചിത്രം ഒമ്പതിന് റിലീസ് ചെയ്യും.

യുവതലമുറയുടെ ആഗ്രഹങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളും മാറ്റങ്ങളുമാണ് സിനിമയുടെ പ്രമേയം. നഗരത്തില്‍ ജീവിക്കുന്ന കര്‍ഷകനായ ജോസഫിന്‍റെയും മേരിയുടേയും മക്കളായ സാമും ടോമും പഠനം പൂര്‍ത്തിയാക്കി യൂറോപ്പിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നതിനായി യൂറോപ്പ് ഉപേക്ഷിച്ച ജോസഫിനും ഭാര്യക്കും ഇത് സമ്മതമല്ല. മക്കളെ അവരുടെ ആഗ്രഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാര്‍ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 

നവാഗതനായ ഡഗ്ലസ്സ് ആല്‍ഫ്രഡ് ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. ഹരി നാരായണന്‍റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്നു. മലര്‍ സിനിമാസും ജുവിസ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് നിര്‍മാണം. മുത്തുമണി, ലാല്‍, അജുവര്‍ഗീസ് , രാഹുല്‍ മാധവ്, രണ്‍ജി പണിക്കര്‍, പാഷാണം ഷാജി, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പവി കെ പവന്‍ ആണ് ക്യാമറ. നൈഫല്‍ അബ്‍ദുള്ളയുടേതാണ് എഡിറ്റിംഗ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാള സിനിമയുടെ നവഭാവുകത്വം ചർച്ച ചെയ്‍ത് ഓപ്പൺ ഫോറം
നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു, സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനായില്ല: റസൂൽ പൂക്കുട്ടി