വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി.. ഹിറ്റ് ഡയലോഗുമായി ജഗതി ശ്രീകുമാര്‍ വീണ്ടും

By Web DeskFirst Published Feb 22, 2018, 10:29 AM IST
Highlights

മലയാളികളെ എന്നും ഹരം കൊള്ളിച്ച ഒന്നാണ് വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി എന്ന സംഭാഷണം.  ജയറാം- രാജസേനന്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'മേലേ പറമ്പിലെ ആണ്‍വീട്' എന്ന ചിത്രത്തില്‍  ജഗതി ശ്രീകുമാര്‍ പറയുന്ന ഈ ഡയലോഗ് സിനിമയായി മാറുകയാണ്.

നവാഗതനായ ഗോവിദ് വരാഹയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ജഗതി ശ്രീകുമാര്‍ നിര്‍വഹിച്ചു. രാഹുല്‍ മാധവ്, ശ്രവ്യ, മധു, റിസ ബാവ, നീന കുറുപ്പ്, അസീസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. മാര്‍ച്ച് ഒന്‍പതിനാണ് സിനിമ പ്രദര്‍ശനത്തിന് എത്തും.
 

click me!