'സദ്മ' യിലെ നായിക വേഷം വേണ്ട, ധൈര്യമില്ല: വിദ്യാ ബാലന്‍

By Web DeskFirst Published Oct 10, 2017, 10:56 AM IST
Highlights

മുംബൈ: ശ്രീദേവിയും കമലഹാസനും ഒന്നിച്ച് അഭിനയിച്ച ക്ലാസിക്കല്‍ ചിത്രം 'സദ്മ' യുടെ റീമേക്ക് ചിത്രത്തിലെ നായിക വേഷം നിരസിച്ചതിന്‍റെ കാരണം വെളിപ്പെടുത്തി വിദ്യാ ബാലന്‍. റീമേക്ക് ചിത്രങ്ങള്‍ ബോളീവുഡില്‍ ട്രന്‍ഡ് ആയി മാറുന്നുണ്ട്.  എന്നാല്‍ ഇത്തരത്തില്‍ പഴയ ക്ലാസിക്ക് ചിത്രങ്ങള്‍ നശിപ്പിക്കരുതെന്നാണ് വിദ്യയുടെ വാദം.

ചിത്രത്തിലെ നായിക വേഷത്തിനായ് തന്നെ സമീപിച്ചപ്പോള്‍ വ്യക്തമായ ഒരു 'നോ' ആയിരുന്നു തന്‍റെ ഉത്തരമെന്ന് വിദ്യാ ബാലന്‍ പറയുന്നു. അതിന്‍റെ കാരണമായി വിദ്യ ചൂണ്ടിക്കാണിക്കുന്നത് ഒരിക്കല്‍ പുറത്ത് വന്ന സിനിമ വീണ്ടും ചെയ്യാനുള്ള ധൈര്യമില്ലെന്നതാണ്. 

അനശ്വരമായ സിനിമയാണ് സദ്മ.  സിനിമയ്ക്ക് പുതിയ വ്യാഖാനങ്ങള്‍ നല്‍കാന്‍ ആര്‍ക്കും കഴിയും എന്നാല്‍ തനിക്ക് ഈ സിനിമയുമായി മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും വിദ്യ വ്യക്തമാക്കി. 'തുമാരി സുലു' ആണ് വിദ്യയുടെ അടുത്ത ചിത്രം. റേഡിയോ ജോക്കിയായി മാറുന്ന ഒരു സാധാരണ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തില്‍ വിദ്യയ്ക്ക്. നവംബര്‍ 24 നാണ് ചിത്രം റിലീസാവുന്നത്.

click me!