
മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രമായ വെളിപാടിന്‍റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ വേര്‍ഷനില്‍ മോഹന്‍ലാല്‍ ഡാന്‍സ് കളിച്ച വീഡിയോ വിനീത് ശ്രീനിവാസന്‍ ഷെയര്‍ ചെയ്തിരുന്നു. ലാല്‍ അങ്കിള്‍ എന്നു വിളിച്ചായിരുന്നു വിനീത് ശ്രീനിവാസന്‍ വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ മോഹന്‍ലാലിനെ അങ്കില്‍ എന്നു വിളിച്ചതിന്റെ പേരില്‍ ചില മോഹന്‍ലാല്‍ ഫാന്‍സ് വിനീത് ശ്രീനിവാസനേ അപമാനിക്കുന്ന തരത്തില്‍ പോലും ഫേയ്‌സ്ബുക്കില്‍ കമന്‍റ് പറഞ്ഞിരുന്നു.
സംഭവം വൈറലായതോടെ വിനീത് ശ്രീനിവാസനോടു ക്ഷമ ചോദിച്ചു കൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്ത് എത്തി. മോഹന്‍ലാല്‍ ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായ പ്രവൃത്തി വിനീത് ഏട്ടനെ വേദനിപ്പിച്ചു എങ്കില്‍ അതിനു ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു എന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
വിനീത് ശ്രീനിവാസൻ എന്ന നമ്മുക്ക് ഏവർക്കും പ്രീയപ്പെട്ട പ്രതിഭ നമ്മുടെ ലാലേട്ടനെ ലാൽ അങ്കിൾ എന്ന് വിളിച്ചു എന്ന് പറഞ്ഞു വിനീതിന്റെ അധിക്ഷേപിക്കുന്ന അല്ലെങ്കിൽ എതിർക്കുന്ന ചില മോഹൻലാൽ ആരാധകരുടെ പ്രവർത്തി ശ്രദ്ധയിൽ പെട്ടു. വിനീതിന് നമ്മുടെ ലാലേട്ടൻ വെറുമൊരു നടൻ മാത്രമല്ല. വളരെ ചെറുപ്പം തൊട്ടേ കാണുന്ന, ഇടപഴകുന്ന ഒരു കുടുംബാംഗം പോലെയാണ്. തന്റെ അച്ഛന്റെ സഹോദരനെ പോലെ എന്നും കണ്ടിട്ടുള്ള, സ്നേഹിച്ചിട്ടുള്ള ഒരു വ്യക്തിത്വം. അങ്ങനെയുള്ളൊരാളെ ചെറുപ്പം മുതൽ ലാൽ അങ്കിൾ എന്നാണ് വിനീത് ശ്രീനിവാസൻ വിളിച്ചു ശീലിച്ചിട്ടുള്ളത് . അതുകൊണ്ടു തന്നെ നമ്മുടെ ഏട്ടനെ വിനീത് ലാൽ അങ്കിൾ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യം ആണ് എന്നത് മാത്രമല്ല അങ്ങനെ വിളിക്കാനുള്ള അടുപ്പവും സ്നേഹവും ബന്ധവും അവർ തമ്മിൽ ഉള്ളത് കൊണ്ടുമാണ്. അതുപോലും മനസ്സിലാക്കാൻ കഴിവില്ലാതെ ഒരാളെ അധിഷേപിക്കാനും ദ്രോഹിക്കാനും പോകുന്നവരോട് അങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. അതുപോലെ തന്നെ ഏതെങ്കിലും മോഹൻലാൽ ആരാധകന്റെ ഭാഗത്തു നിന്നുമുള്ള പ്രവർത്തി വിനീതേട്ടനെ വേദനിപ്പിച്ചെങ്കിൽ അതിനു ഞങ്ങൾ മാപ്പു ചോദിക്കുന്നു..
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ