
ദിലീപിന്‍റെ ചിത്രം രാമലീലയെ പിന്തുണച്ച മഞ്ജു വാര്യരെ അഭിനന്ദിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ ഭാഗ്യലക്ഷ്മി. ചിത്രം ബഹിഷ്‌കരിക്കണമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ കത്തിക്കണമെന്നും ആഹ്വാനം ഉയര്‍ന്ന സാഹചര്യത്തിലാണ് മഞ്ജു രാമലീലക്ക് പിന്തുണ നല്‍കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. എന്നാൽ, മഞ്ജുവിന്‍റെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ അക്രമിക്കുകയാണ് ചെയ്തത്. മഞ്ജുവുനെ വിമര്‍ശിക്കുന്നവര്‍ക്കുളള മറുപടി കൂടിയാണ് ഭാഗ്യലക്ഷമിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.
Well said Manju...നിന്‍റെ ഈ നിലപാടിനെ ഞാൻ ബഹുമാനിക്കുന്നു.. കഥയറിയാതെ നിന്നെ വിമർശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്‍റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്കൊണ്ടാണ്... ഈ പോസ്റ്റിൽ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകൾ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്നേഹം..നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു.. അത് നിന്നെ എതിർക്കുന്നവരേക്കാൾ നിന്നെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്...ഈ ധൈര്യം എന്നുമുണ്ടാവട്ടെ..
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ