മലര്‍വാടിക്ക് മുന്‍പേ ദുല്‍ഖറിനെ സമീപിച്ചിരുന്നു വിനീത്

By Web DeskFirst Published Sep 6, 2016, 7:48 AM IST
Highlights

കൊച്ചി: മലയാളത്തിലെ തിളക്കമുള്ള യുവനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ചെയ്ത സിനിമകളിലൂടെ തന്‍റെതായ സിനിമാവഴി തുറന്ന വിനീത് ശ്രീനിവാസനും ഒത്തുചേര്‍ന്നാല്‍ എങ്ങനെയുണ്ടാവും, അത്തരമൊരു കോമ്പിനേഷന്‍ മുന്‍പേ സംഭവിക്കേണ്ടതായിരുന്നു. അതും വിനീതിന്‍റെ ആദ്യചിത്രം മലര്‍വാടിക്ക് മുന്‍പേ.

ആദ്യചിത്രമായ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി’ന് മുന്‍പേ ദുല്‍ഖറുമായി ചേര്‍ന്ന് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. പക്ഷേ അത് ദുല്‍ഖറിനെ അഭിനയിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ലെന്ന് മാത്രം. വിനീത് ശ്രീനിവാസന്‍ പറയുന്നു ദുല്‍ഖറിനോട് കഥ പറഞ്ഞ കഥ..

ഒരു മിഡില്‍ ഈസ്റ്റ് ട്രിപ്പിനിടെയാണ് ചാലുവുമായി (ദുല്‍ഖര്‍ സല്‍മാന്‍) കൂട്ടാവുന്നത്. ഇന്നും ഞങ്ങള്‍ അടുത്ത കൂട്ടുകാരാണ്. ഒന്നിച്ച് വര്‍ക് ചെയ്തിട്ടില്ലെന്നേയുള്ളൂ. ആദ്യം ഒരു കഥയുമായി പോവുന്നത് ‘ചാലു’വിന്റെ അടുത്താണ്. അവന്‍ പ്രൊഡ്യൂസ് ചെയ്യാന്‍ വേണ്ടി. ചാലുവിന് അന്ന് ഫസ്റ്റ്ഹാഫ് ഇഷ്ടപ്പെട്ടു. സെക്കന്റ് ഹാഫ് കുറച്ചുകൂടി ബെറ്ററാവണം എന്ന് പറഞ്ഞു. ആ വിവരം ഞാന്‍ അച്ഛനോട് പറഞ്ഞു. അച്ഛന് ഫസ്റ്റ്ഹാഫും ഇഷ്ടപ്പെട്ടില്ല, സെക്കന്റ് ഹാഫും ഇഷ്ടപ്പെട്ടില്ല. അങ്ങനെ അത് പെട്ടിയിലായി.  ഒരു വനിത മാഗസിന്‍റെ ഓണപതിപ്പിലാണ് വിനീത് ഈ സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

click me!