
അയർലന്റ്: രാഗവും താളവും തെറ്റിച്ചു പാടുന്നവരെ കളിയാക്കാൻ വേണ്ടി മിക്കവരും പറയുന്നതാണ് കഴുതരാഗം പാടുന്നുവെന്ന്. എന്നാൽ ഇനി അങ്ങനെയൊന്നും പറയണ്ട. കഴുതകൾക്കും സ്വരമാധുര്യമുണ്ടെന്ന് തെളിയിക്കുകയാണ് എമിലി. സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് എമിലിയുടെ പാട്ട് വീഡിയോ. പൂനെയിലെ ഒരു സന്നദ്ധ സംഘടനക്കാർ സംരക്ഷിക്കുന്ന പെൺകഴുതയാണ് എമിലി. തെരുവിൽ നിന്നാണ് ഇവർക്ക് എമിലിയെ ലഭിക്കുന്നത്. റെസ്ക്യു എന്ന സന്നദ്ധസംഘടനയുടെ സംരക്ഷണയിലാണ് എമിലി ഇപ്പോൾ.
സ്നേഹവും സന്തോഷവും പ്രകടിപ്പിക്കാൻ വേണ്ടിയാണ് എമിലി പാടുന്നതെന്ന് സംഘടനാ പ്രവർത്തകർ പറയുന്നു. ശാരീരിക അസ്വസ്ഥതകൾ അലട്ടിയിരുന്ന അവസ്ഥയിലാണ് എമിലിയെ ഇവർക്ക് ലഭിക്കുന്നത്. കഴുതകൾക്ക് സാധാരണയായി ഇത്രയും മധുരമായ ശബ്ദം ഉണ്ടാകാറില്ല. എമിലിയ്ക്കെങ്ങനെയാണ് ഈ ശബ്ദം കിട്ടിയതെന്ന് ശാസ്ത്രീയമായി അറിയാൻ സാധിക്കുന്നില്ലെന്നും സംഘടനാ അധികാരികൾ പറയുന്നു. റെസ്ക്യു ചാരിറ്റബിൾ ട്രസ്റ്റിന്റെ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ