തലയുടെ 'വിശ്വാസം' വാരിയത് 150 കോടി; 'ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കും' 150 കോടി ക്ലബ്ബിലേക്ക്

Published : Jan 27, 2019, 03:13 PM IST
തലയുടെ 'വിശ്വാസം' വാരിയത് 150 കോടി; 'ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കും' 150 കോടി ക്ലബ്ബിലേക്ക്

Synopsis

സിരുത്തൈ ശിവ, തമിഴകത്തിന്റെ തല അജിത്തിനെ നായകനാക്കി ഒരുക്കിയ വിശ്വാസം തീയേറ്ററില്‍ മികച്ച പ്രകടനം തുടരുന്നു. ചിത്രം 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. തമിഴ് ഭാഷയില്‍ മാത്രമിറങ്ങിയ ചിത്രത്തിന്റെ ഭൂരിഭാഗം കളക്ഷനും തമിഴ്നാട്ടില്‍ നിന്ന് തന്നെയാണ്. അതേസമയം ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമാക്കി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കും 150 കോടി ക്ലബ്ബിലേക്ക് എത്തുകയാണ്.

രണ്ട് ഗെറ്റപ്പിലാണ് അജിത് വിശ്വാസത്തില്‍ അഭിനയിച്ചത്. സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലും തലനരയ്ക്കാത്ത ലുക്കിലും. അജിത്തിന്റെ ആക്ഷൻ രംഗങ്ങളും സംഭാഷണങ്ങളുമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റും. മധുര സ്വദേശിയായ കഥാപാത്രമായിട്ടായിരുന്നു അജിത് ചിത്രത്തില്‍ അഭിനയിച്ചത്.

ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് ഇതുവരെ 148.18 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. വിക്കി കൌശാല്‍ ആണ് ചിത്രത്തിലെ നായകൻ. ആദിത്യ സംവിധാനം ചെയ്‍ത ചിത്രത്തില്‍ യാമി ഗൌതമാണ് നായികയായി എത്തിയത്.

PREV
click me!

Recommended Stories

ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍
വര്‍ഷം അവസാനിക്കാന്‍ 9 ദിനങ്ങള്‍ ശേഷിക്കെ 'കാന്താര' വീണു! ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റ് ആ ചിത്രം