പഴയ കാമുകിയെ അപ്രതീക്ഷിതമായ കണ്ടപ്പോള്‍ അഭിഷേക് ചെയ്തത്

Published : Feb 23, 2018, 02:54 PM ISTUpdated : Oct 05, 2018, 03:00 AM IST
പഴയ കാമുകിയെ അപ്രതീക്ഷിതമായ കണ്ടപ്പോള്‍ അഭിഷേക് ചെയ്തത്

Synopsis

മുംബൈ: മുഖത്തോട് മുഖം കാണ്ടുകൂടാത്ത താരങ്ങളുടെ പറുദ്ദീസയാണ് ബോളിവുഡ്. എങ്കിലും പലപ്പോഴും പൊതുവേദികളില്‍ ഇവര്‍ ഒന്നിച്ച് എത്തുകയും ചെയ്യും. മുന്‍ കാമുകി കരീഷ്മ കപൂറിനെ വീണ്ടും ജൂനിയര്‍ ബച്ചന്‍ അഭിഷേക് കണ്ടതാണ് ഇപ്പോള്‍ ബി ടൗണിലെ ചൂടുള്ള വിഷയം.

2002 ല്‍ വിവാഹ നിശ്ചയം വരെ എത്തിയ പ്രണയ ജോഡിയായിരുന്നു അഭിഷേക് ബച്ചനും, കരീഷ്മ കപൂറും. എന്നാല്‍ അന്ന് കരീഷ്മയുടെ മാതാവിന്‍റെ ഇടപെടലാണ് ഇവരുടെ പ്രണയം തകര്‍ത്തത് എന്നാണ് പൊതുവില്‍ സംസാരം. ബോളിവുഡില്‍ വലിയ ഭാവിയില്ലാത്ത അഭിഷേകിന് പിതാവ് അമിതാബ് ബച്ചന്‍ തന്‍റെ മകളുടെ ഭാവി കൂടി ഉറപ്പാക്കി പകുതി സ്വത്ത് നല്‍കണം എന്ന് കരീഷ്മയുടെ അമ്മ ബബിത വാദിച്ചു. ഇത് സ്വഭാവികമായി അഭി, കരീഷ്മ പ്രണയത്തിന്‍റെ അന്ത്യത്തില്‍ എത്തി.

ഇനി, പുതിയ വിഷയം എന്തെന്നാല്‍ ഏതാണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം. അഭിഷേക് ബച്ചനും കരീഷ്മ കപൂറും ഒരു വേദിയില്‍ ഒന്നിച്ച് എത്തി. നടന്‍ മോഹിത്ത് മര്‍വയുടെ മുംബൈയില്‍ നടന്ന വിവാഹ പാര്‍ട്ടിയിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. എന്നാല്‍ കണ്ട ഭാവം പോലും ഇരുവരും കാണിച്ചില്ല.ഇവര്‍ക്ക് ഒപ്പം വന്നവര്‍ ഒന്നിച്ച് ഫോട്ടോ എടുത്തെങ്കിലും അഭിഷേക് കരീഷ്മയ്ക്കൊപ്പം ഒരു ഫോട്ടോയും പോസ് ചെയ്തില്ല.

മുന്‍പ് കടുത്ത ശത്രുക്കളായ അഭിഷേകിന്‍റെ സഹോദരി കരീഷ്മയ്ക്കൊപ്പം ഫോട്ടോ എടുത്തു എന്നതാണ് അതിലെ തീര്‍ത്തും രസകരമായ കാര്യം. എന്തായാലും ഇതിന്‍റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുകയാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഈ സിനിമകൾ കാണാതെ പോയാൽ അത് വലിയ നഷ്‍ടം Saju Navodaya | IFFK 2025
ഇക്കുറി IFFK യിലെ സിനിമകളുടെ തിരഞ്ഞെടുപ്പ് ശ്രദ്ധേയം| Prakash Velayudhan l IFFK 2025