
മുംബൈ: ഒരു സിനിമാ കഥയേക്കാള്‍ ഉദ്വേഗം നിറഞ്ഞതായിരുന്നു നടി ശ്രീദേവിയുടെ മരണവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും. ആദ്യം മരണത്തിലെ ദുരുഹതകള്‍. ദുബായില്‍ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണ സമയത്ത് ഭര്‍തതാവ് ബോണി കപൂര്‍ അടുത്തുണ്ടായിരുന്നു.
തുടര്‍ന്ന് മൂന്ന് ദിവസങ്ങളോളം നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷം ദുരൂഹതകളില്ലെന്ന് കാണിച്ച് ദുബായ് പ്രോസിക്യൂഷന്‍റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് മൃതദേഹം ഇന്ത്യയിലെത്തിച്ച് സംസ്കാര ചടങ്ങുകളും പൂര്‍ത്തിയാക്കി. ദുരൂഹതയ്ക്കോ സംശയങ്ങള്‍ക്കോ യാതൊരു സാധ്യതയുമില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ശ്രീദേവിയുടെ അമ്മാവന്‍ വേണുഗോപാല്‍ റെഡ്ഢിയുടെ ചിലവെളിപ്പെടുത്തലുകളാണ് പിന്നീട് ചര്‍ച്ചയായത്. ശ്രീദേവി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയായിരുന്നെന്നും. സിനിമയില്‍ നഷ്ടം വന്നപ്പോള്‍ ശ്രീദേവിയുടെ വസ്തുക്കള്‍ ബോണി കപൂര്‍ വിറ്റുവെന്നതടക്കമുള്ള വെളിപ്പെടുത്തലുകളായിരുന്നു പുറത്തുവന്നത്.
ഇവയ്ക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീദേവിയുടെ സഹോദരി ശ്രീലതയും ഭര്‍ത്താവ് അഡ്വ. സഞ്ജയ് രാമസ്വാമിയും. 28 വര്‍ഷമായി ശ്രീലതയെ താന്‍ വിവാഹം ചെയ്തിട്ടെന്നും ഇതുവെര വേണുഗോപാല്‍ റെഡ്ഡി എന്നൊരു പേരുപോലും താന്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം ശ്രീലതയും സഞ്ജയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
വലിയ ദുഖത്തിലൂടെയാണ് ഞങ്ങളുടെ കുടുബം കടകടുന്നുപോകുന്നത് ആരും പ്രതികരിക്കാനുള്ള മാനസികാവസ്ഥയിലല്ല. പിന്നെ അയാള്‍ പറയുന്നതെല്ലാം കള്ളമാണ്. ഞങ്ങളുടെ കുടുംബം മുഴുവന്‍ ബോണി കപൂറിനൊപ്പമാണ്.
മാധ്യമങ്ങളിലും മറ്റുമായി ഭാര്യ ശ്രീലതയുടെ മൗനത്തെ ചോദ്യം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടു. നിങ്ങളുടെ വീട്ടിലും നഷ്ടപ്പെട്ടിട്ടുണ്ടാവില്ലേ പ്രിയപ്പെട്ടവരെ? അന്ന് എനിക്ക് ദുഖമുണ്ടെന്ന് വിളിച്ച് കൂവുകയാണോ ചെയ്തത്. ഞങ്ങളുടെ ദു:ഖം മൗനത്താല്‍ നെഞ്ചേറ്റുകയാണ് പബ്ലിസിറ്റിക്കുള്ള സമയമല്ലിതെന്നും സഞ്ജയ് പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ ശ്രീദേവിയുമായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ശ്രീദേവിയുടെ സംസ്കാര ചടങ്ങുകള്‍ക്കും തുടര്‍ന്നുള്ള പ്രാര്‍ഥനാ ചടങ്ങുകള്‍ക്കും ശ്രീലത പങ്കെടുത്തില്ലെന്നടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ