
വിജയ് നായകനാകുന്ന പുതിയ സിനിമയില്‍ അര്‍ജ്ജുനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അര്‍ജ്ജുനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.
അര്‍ജ്ജുന്‍ സംവിധാനം ചെയ്യുന്ന സൊല്ലിവിടാവ എന്ന ചിത്രത്തിന്റെ ടീസര്‍ എ ആര്‍ മുരുഗദോസ് ആണ് റിലീസ് ചെയ്യുക. ചിത്രത്തില്‍ അര്‍ജ്ജുന്റെ മകള്‍ ഐശ്വര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം എ ആര്‍ മുരുഗദോസ് വിജയ്‍യുടെ ചിത്രത്തിന്റെ തിരക്കഥാരചനയുടെ തിരക്കിലാണ്. അര്‍ജ്ജുന്‍ നേരത്തെ അജിത് നായകനായ മങ്കാത്തയിലും വീരത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ