മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമോ? ദുല്‍ഖറിന്റെ മറുപടി

By Web TeamFirst Published Sep 6, 2018, 5:51 PM IST
Highlights

മറുഭാഷകളിലും സജീവമായ ദുല്‍ഖറിന് മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം ഇപ്പോള്‍ പ്രോജക്ടുകളുണ്ട്.

'എന്നെയോ എന്റെ സിനിമകളെയോ പ്രൊമോട്ട് ചെയ്യാന്‍ അച്ഛന്‍ ഇതുവരെ രംഗത്തിറങ്ങിയിട്ടില്ല. ഇനിയും അതില്‍ മാറ്റമുണ്ടാകില്ല.' തന്റെ ബോളിവുഡ് അരങ്ങേറ്റചിത്രം കര്‍വാന്റെ പ്രീ-റിലീസ് പ്രൊമോഷനുകളില്‍ മമ്മൂട്ടി സഹകരിക്കുമെന്ന് പ്രമുഖ ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തപ്പോഴുള്ള ദുല്‍ഖറിന്റെ മറുപടിയായിരുന്നു ഇത്. എന്നാല്‍ മമ്മൂട്ടിക്കൊപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആഗ്രഹം ദുല്‍ഖര്‍ കൊണ്ടുനടക്കുന്നുണ്ടോ? ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യത്തിന് ദുല്‍ഖര്‍ ഇങ്ങനെ മറുപടി പറയുന്നു.

'ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതിനെക്കുറിച്ച് ഞാനും വാപ്പയും ഇതുവരെ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് മുന്നില്‍ എങ്ങനെ അഭിനയിക്കും എന്നുപോലും എനിക്കറിയില്ല. ഞാന്‍ നിശ്ചലനായിപ്പോവും ചിലപ്പോള്‍. എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ടാവണമെന്ന് ആഗ്രഹിച്ചയാളാണ് വാപ്പ. അദ്ദേഹത്തോട് ഒരു അഭിമുഖത്തില്‍ എന്നെക്കുറിച്ച് ചോദിക്കുന്നു എന്ന് കരുതുക, മറ്റ് നടന്മാരെക്കുറിച്ച് ഞാന്‍ സംസാരിക്കാറില്ലെന്നാവും മറുപടി', ദുല്‍ഖര്‍ പറയുന്നു.

വലിയ ബോക്‌സ്ഓഫീസ് വിജയമായില്ലെങ്കിലും ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ദുല്‍ഖറിന്റെ ബുദ്ധിപൂര്‍വ്വമായ തെരഞ്ഞെടുപ്പായിരുന്നു കര്‍വാന്‍ എന്നാണ് ബോളിവുഡിന്റെ പൊതു വിലയിരുത്തല്‍. മറുഭാഷകളിലും സജീവമായ ദുല്‍ഖറിന് മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം ഇപ്പോള്‍ പ്രോജക്ടുകളുണ്ട്. തമിഴില്‍ ദേസിംഗ് പെരിയസാമിയുടെ കണ്ണും കണ്ണും കൊള്ളൈയടിത്താല്‍, ര.കാര്‍ത്തിക്കിന്റെ വാന്‍, ഹിന്ദിയില്‍ അഭിഷേക് ശര്‍മ്മയുടെ ദി സോയ ഫാക്ടര്‍, മലയാളത്തില്‍ ബി സി നൗഫലിന്റെ ഒരു യമണ്ടന്‍ പ്രേമകഥ, സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്നിവയെല്ലാം ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.

click me!